900 മാർബിൾ ക്ഷേത്രങ്ങൾ; പർവതമുകളിൽ ഒരു മഹാദ്ഭുതം! സൂര്യനസ്തമിച്ചാൽ ഇവിടെ ആർക്കും പ്രവേശനമില്ല!
പ്രകൃതിയും വിശ്വാസവും കൈകോർക്കുന്ന ഗുജറാത്തിലെ ശത്രുഞ്ജയ കുന്നുകൾ ലോകത്തിന് തന്നെ ഒരു അദ്ഭുതമാണ്. 900 ത്തോളം വെണ്ണക്കല്ല് ക്ഷേത്രങ്ങൾ ഒരൊറ്റ കുന്നിൻ മുകളിൽ നിരനിരയായി നിൽക്കുന്ന കാഴ്ച മറ്റെവിടെയും കാണാനാവില്ല. ജൈനമത വിശ്വാസികളുടെ ഏറ്റവും പവിത്രമായ തീർഥാടന കേന്ദ്രമായ ഇവിടം 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണ് അറിയപ്പെടുന്നത്.
ഗുജറാത്തിലാണ് പാലിതാനയിലാണ് ഈ നഗരം.
സൂര്യനസ്തമിച്ചാൽ ദൈവങ്ങളുടെ മാത്രം ഇടം
ഈ അദ്ഭുത നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ ഭക്തർക്കും സഞ്ചാരികൾക്കും ഇവിടെ പ്രവേശനമുള്ളൂ. ഇരുട്ടി വീണാൽ പിന്നെ പുരോഹിതർ പോലും ഇവിടെ തങ്ങാറില്ല. രാത്രികാലങ്ങളിൽ ഈ മലമുകളിൽ മനുഷ്യവാസം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. രാത്രി ഈ ദേവഭൂമി ദൈവങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നു എന്നാണ് വിശ്വാസം.