റഷ്യൻ എണ്ണ ഇറക്കുമതിയിൽ കനത്ത ഇടിവ്; കണക്ക് ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നടപടി, യുഎസിന് കൊടുക്കാനെന്ന് സംശയം
എണ്ണക്കമ്പനികളോട് റഷ്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ ആഴ്ചതോറുമുള്ള കണക്ക് ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത നടപടി പുതിയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു. യുഎസുമായി ഉടൻ വ്യാപാരക്കരാറിലേക്ക് നീങ്ങാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ. അമേരിക്ക കണക്ക് ആവശ്യപ്പെട്ടാൽ ഉടൻ കൊടുക്കാനാണിതെന്നും കരുതുന്നു. ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി കഴിഞ്ഞമാസം മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. റഷ്യൻ എണ്ണ ഇറക്കുമതി ഏറക്കുറെ നിർത്താനുള്ള നീക്കത്തിലാണ് കേന്ദ്രമെന്നും വിലയിരുത്തലുകളുണ്ട്.