റെക്കോർഡുകൾ സ്വന്തം പേരിലാക്കാൻ നിർമല, ചിദംബരത്തിന് ഒപ്പമെത്തും, അടുത്തെങ്ങുമില്ലാതെ ഹിന റബ്ബാനി ഖർ
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലേക്ക് കണ്ണുംനട്ട് ഇന്ത്യ. ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡാണ്. തുടർച്ചയായി 9 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടം നിർമലയ്ക്ക് സ്വന്തമാകും.