ഇന്ത്യൻ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹിന്ദി ഭാഷാ എ.ഐ ചാറ്റ്‌ബോട്ടുകൾ വികസിപ്പിക്കുന്നതിനായി കരാറുകാരെ തേടി മാര്‍ക്ക് സക്കര്‍ബര്‍ഗ്. മണിക്കൂറിൽ 55 ഡോളർ (ഏകദേശം 4,850 രൂപ) വരെ നിരക്കിലാണ് നിയമനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിസിനസ് ഇൻസൈഡറാണ് മെറ്റ നല്‍കിയ പരസ്യവിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ അതിവേഗം വളരുന്ന വിപണികളിൽ എഐസാന്നിധ്യം വികസിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
എഐയെ ഹിന്ദി പഠിപ്പിക്കാന്‍ ആളെ തേടുന്നു; മണിക്കൂറിന് 4,850 രൂപ പ്രതിഫലം
Source : Smacy News
10 hours ago