കൊച്ചി∙ വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചി സ്വദേശിയായ വ്യവസായിയുടെ 25 കോടി തട്ടിയെടുത്ത സംഘം മലയാളികളായ ഒട്ടേറെപ്പേരെ കബളിപ്പിച്ചെന്നും സൂചന. സമാനവിധത്തിൽ കബളിപ്പിക്കപ്പെട്ട അഞ്ചോളം പേരെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി. ഇവരെ കേസിൽ സാക്ഷികളാക്കിയേക്കും. അതേസമയം, പണം നഷ്ടമായത് ഓഹരി വിപണിയിലെ തിരിച്ചടികൾ കൊണ്ടാണെന്നായിരുന്നു തട്ടിപ്പിനിരയായ പലരും കരുതിയിരുന്നത്. പൊലീസ് ബന്ധപ്പെട്ടപ്പോൾ മാത്രമാണു തങ്ങളുടെ പണം നഷ്ടമായത് തട്ടിപ്പിലൂടെയാണെന്ന് ഇവർ തിരിച്ചറിഞ്ഞത്.
വ്യാജ ട്രേഡിങ്ങിലൂടെ 25 കോടി വരെ നഷ്ടം; തട്ടിപ്പാണെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോൾ: ആ ഡാനിയേൽ മലയാളി
Source : Smacy News
18 hours ago