അതിർത്തികൾക്കപ്പുറമുള്ള പങ്കാളിത്തം: 40ലേറെ ഇന്ത്യൻ യൂണികോൺ കമ്പനി സ്ഥാപകരുമായി ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി
ദുബായ് ∙ അതിർത്തികൾക്കപ്പുറമുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് ദുബായുടെ ഭാവിയിലേക്കുള്ള സമീപനത്തിന്റെ മൂലക്കല്ലാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയും മായ ഷെ്ഥ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഗ്രിഫിൻ ക്ലബ് ഫോർ ഇന്ത്യൻ ബില്യണയർ ഓൺട്രപ്രണേഴ്സിലെ അംഗങ്ങളായ 40-ലേറെ ഇന്ത്യൻ യൂണികോൺ കമ്പനികളുടെ സ്ഥാപകരെയും സിഇഒമാരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.