ഇടം കൈയന്‍ സ്പിന്നര്‍, മുൻ ഇന്ത്യൻ താരം ഗൗഹര്‍ സുല്‍ത്താന വിരമിച്ചു
ഇന്ത്യക്കായി 50 ഏകദിന മത്സരങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചു
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ വനിതാ താരവും ഇടം കൈയന്‍ സ്പിന്നറുമായ ഗൗഹര്‍ സുല്‍ത്താന പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കായി 50 ഏകദിന മത്സരങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച താരമാണ്.
2008ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. 2014 വനിത ടി20 ലോകകപ്പില്‍ പാകിസ്ഥനെതിരെയാണ് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
കഴിഞ്ഞ രണ്ട് വനിതാ പ്രീമിയര്‍ ലീഗ് സീസണിലും താരം കളിച്ചിട്ടുണ്ട്. യുപി വാരിയേഴ്‌സിനായാണ് 37കാരി കളത്തിലെത്തിയത്. സമൂഹ മാധ്യമത്തിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.