South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും

ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും

ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും മോഹൻലാലും ഫഹദും ഒന്നിക്കുന്നു; 'ഡോണ്ട് ട്രബിൾ ദി ട്രബിളി'ലെ സർപ്രൈസ്മോഹൻലാലിന്റെ അവതരണവുമായി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ട്രെയ്‌ലർ റിലീസായി. ഫാന്റസിയും തമാശയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായി ട്രെയ്‌ലർ വന്നുകഴിഞ്ഞു. ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് റിലീസ് ചെയ്തത്. ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.
ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദി ട്രബിൾ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. നേരത്തെ റിലീസായ ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഫാന്റസി ഫാമിലി എന്റെർറ്റൈനർ ചിത്രമായ ഡോണ്ട് ട്രബിൾ ദി ട്രബിളിൽ തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും.കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്. എസ്. കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.
സുധൻ കൊറിയോഗ്രഫിയും, രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു.എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ : പ്രതീഷ് ശേഖർ.

📍 Chennai
📰 News18Kerala
🕒 4 hrs ago

Related News

സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഉൾപ്പെടുന്നു
സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഉൾപ്പെടുന്നു
വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
പാമ്പിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് ചികിത്സ വേഗത്തിലാക്കാൻ ഡോക്ടർമാർക്ക് സഹായകരമായി
പാമ്പിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് ചികിത്സ വേഗത്തിലാക്കാൻ ഡോക്ടർമാർക്ക് സഹായകരമായി
Back
Post Ad
To Ads