സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഉൾപ്പെടുന്നു
Shah Rukh Khan | ഒരു വർഷം കൊണ്ട് 2500 കോടിയുടെ ഇടിവ്! ഷാരൂഖ് ഖാന്റെ ആസ്തി മൂല്യത്തിൽ എന്ത് സംഭവിച്ചു?ഷാരൂഖ് ഖാന്റെ ആസ്തി എത്ര? വെറും ഒരു വർഷത്തിനിടെ ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഏകദേശം 2,500 കോടി രൂപയുടെ ഇടിവ്. ‘ഹുരുൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2026’ പ്രകാരം നിലവിൽ 10,000 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ ആസ്തി. സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും അദ്ദേഹത്തിന്റെ ആസ്തിയിൽ ഉൾപ്പെടുന്നുഒരു വർഷത്തിൽ 2,490 കോടി രൂപയുടെ കുറവ്: അതേസമയം, ഹുരുൻ ഇന്ത്യയുടെ 2025ലെ പട്ടികയിൽ ഷാരൂഖ് ഖാന്റെ ആസ്തി 12,490 കോടി രൂപയായിരുന്നു. അതായത്, ഒരു വർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ 2,490 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് (തുടർന്ന് വായിക്കുക)സമ്പന്നൻ ഷാരൂഖ് തന്നെ: എന്നാൽ ആസ്തിയിൽ വലിയ ഇടിവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ എന്ന സ്ഥാനം ഷാരൂഖ് ഖാൻ നിലനിർത്തി. 4,000 കോടി രൂപ ആസ്തിയുള്ള അമിതാഭ് ബച്ചനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 3,000 കോടി രൂപ ആസ്തിയുമായി സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തും 2,500 കോടി രൂപ ആസ്തിയുമായി ഹൃതിക് റോഷൻ നാലാം സ്ഥാനത്തുമാണ്ഷാരൂഖ് ഖാന്റെ അടുത്ത ചിത്രം ‘കിംഗ്’: ഷാരൂഖ് ഖാൻ നിലവിൽ തന്റെ അടുത്ത ചിത്രമായ ‘കിംഗ്’-ന്റെ തിരക്കിലാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2023ൽ തിയേറ്ററുകളിലെത്തിയ ‘ഡങ്കി’യാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രംകൂടെ ദീപിക പദുക്കോണും: ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ‘കിംഗ്’-ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭയ് വർമ്മയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഭിഷേക് ബച്ചൻ വില്ലൻ വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്കിംഗ് മാറ്റിവെക്കില്ല: അടുത്തിടെ ‘എക്സ്’ (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ നടത്തിയ ‘ആസ്ക് മി എനിതിംഗ്’ സെഷനിലും ഷാരൂഖ് ഖാൻ ‘കിംഗ്’ സംബന്ധിച്ച പ്രതികരണം നടത്തിയിരുന്നു. ചിത്രം മാറ്റിവെക്കില്ലെന്നും നേരത്തെ പ്രഖ്യാപിച്ച തീയതി പ്രകാരം 2026 ഡിസംബർ 24ന് തന്നെ തിയേറ്ററുകളിൽ എത്തുമെന്നും ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ഷാരൂഖ് ഖാൻ വ്യക്തമാക്കി