വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
കന്യാകുമാരിയിൽ നീർക്കാക്കയെ വേട്ടയാടി പാചകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബർ അറസ്റ്റിൽകന്യാകുമാരി മാർത്താണ്ഡം കുളച്ചലിൽ നീർക്കാക്കയെ വേട്ടയാടി പാചകം ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത യുട്യൂബർ അറസ്റ്റിലായി. കുളച്ചൽ സ്വദേശി ഡയമണ്ട് കിഷോർ ആണ് തമിഴ്നാട് വനപാലകരുടെ പിടിയിലായത്. നീർക്കാക്കയെ പിടികൂടി പാകം ചെയ്ത് മാംസവും അതിന്റെ മുട്ടകളും കഴിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി.
യുട്യൂബർ കൂടിയായ കിഷോറിനെതിരെ വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതിനെത്തുടർന്ന് കന്യാകുമാരി ജില്ലാ ഫോറസ്റ്റ് ഓഫീസർ അൻപു ഉത്തരയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. അന്വേഷണത്തിൽ കുളച്ചിലിന് സമീപത്തെ ശാസ്താംകുളത്ത് നിന്ന് കിഷോർ നീർക്കാക്കയെ വേട്ടയാടുകയും പാചകം ചെയ്യുകയുംചെയ്തതായി കണ്ടെത്തി.
കുളച്ചലിനടുത്ത് നിന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരംആയിരുന്നു അറസ്റ്റ്. അറസ്റ്റിലായ കിഷോറിനെ നാഗർകോവിലിലെ പ്രത്യേക വനം വകുപ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related News