South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

പാമ്പിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് ചികിത്സ വേഗത്തിലാക്കാൻ ഡോക്ടർമാർക്ക് സഹായകരമായി

പാമ്പിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് ചികിത്സ വേഗത്തിലാക്കാൻ ഡോക്ടർമാർക്ക് സഹായകരമായി

തുണി വിരിക്കുന്ന അഴയിൽ കിടന്ന ഷർട്ടിൽ പാമ്പ്; കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയിൽകടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുക എന്ന നാടൻ ചൊല്ല് അക്ഷരാർത്ഥത്തിൽ പരീക്ഷിച്ച് ഒരു യുവാവ്. തന്നെ കടിച്ച പാമ്പിനെയും ജീവനോടെ പിടികൂടി ആശുപത്രിയിലെത്തിച്ചാണ് കൊട്ടാരക്കര സ്വദേശി ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചത്. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ആഷ്ലിയാണ് പാമ്പിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയത്.
വീടിന്റെ മുറ്റത്ത് അഴയിൽ കിടന്നിരുന്ന ഷർട്ട് എടുക്കുന്നതിനിടെയാണ് ആഷ്ലിക്ക് പാമ്പുകടിയേറ്റത്. എന്നാൽ പരിഭ്രാന്തനാകുന്നതിന് പകരം സമയോചിതമായി ചിന്തിച്ച യുവാവ് കടിച്ച പാമ്പിനെ വെറുതെവിട്ടില്ല. കൃത്യമായ ആന്റിവെനം (Anti-venom) ചികിത്സ ലഭിക്കാൻ പാമ്പിനെ തിരിച്ചറിയേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ഇയാൾ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി ആശുപത്രിയിലേക്ക് പോയത്.
പാമ്പുമായി ആഷ്ലി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അത് ഡോക്ടർമാർക്കും വലിയ കൗതുകമായി. പാമ്പിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് ചികിത്സ വേഗത്തിലാക്കാൻ ഡോക്ടർമാർക്ക് സഹായകരമായി. സമയോചിതമായി ആശുപത്രിയിൽ എത്തിച്ചതിനാൽ യുവാവിന് ആവശ്യമായ പ്രാഥമിക ചികിത്സകൾ ഉടൻ തന്നെ നൽകാൻ കഴിഞ്ഞു. നിലവിൽ ആഷ്ലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

📍 Chennai
📰 News18Kerala
🕒 1 day ago

Related News

ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും
ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും
സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഉൾപ്പെടുന്നു
സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഉൾപ്പെടുന്നു
വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
⬅ Back
➕ Post Ad
To Ads ➡