South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്

കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം; യുവതി മരിച്ചു; ചികിൽസാപ്പിഴവെന്ന് ബന്ധുക്കൾകൈയിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യ (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ ഗുരുതരമായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ, ശസ്ത്രക്രിയ പൂർത്തിയായതിന് തൊട്ടുപിന്നാലെ വിദ്യയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക് അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് ആരോഗ്യസ്ഥിതി പെട്ടെന്ന് ഗുരുതരമാകാൻ കാരണമെന്നും ഇവർ അവകാശപ്പെട്ടു.സംഭവത്തിൽ പോലീസിൽ പരാതി നൽകിയ ബന്ധുക്കൾ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്. സന്തോഷാണ് മരിച്ച വിദ്യയുടെ ഭർത്താവ്. മക്കൾ: സിദ്ധാർഥ്, സംഗീത്.

📍 Chennai
📰 News18Kerala
🕒 1 hr ago

Related News

2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ അന്വേഷണം എന്ന ഇതുവരെയുള്ള രാഷ്ട്രീയ ചിത്രത്തിന്റെ ഫ്രെയിം മാറുകയാണ്; പിണറായി വിജയൻ തന്നെ അന്വേഷണവിഷയമാകുന്നു. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമാണ് അന്വേഷണപരിധിയിൽ. 10 വർഷം പൊലീസിനെ

Back
Post Ad
To Ads