South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.

2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.

ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി; മഴവെള്ളം കയറിയ ലക്ഷ്വറി കാറിന് 2.02 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധവിൻഡോ തുറന്നുവെച്ചതിനെ തുടർന്ന് മഴവെള്ളം കയറി കേടുപാടുകൾ സംഭവിച്ച ലക്ഷ്വറി കാറിന് ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനിക്ക് തിരിച്ചടി. കാറുടമയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ച ഛത്തീസ്ഗഡ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വഞ്ചനാപരമായ നിലപാട് സ്വീകരിച്ച ഇൻഷുറൻസ് കമ്പനി 2.02 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
ഓഗസ്റ്റ് 24-ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, ക്ലെയിം തുകയായ 1.75 ലക്ഷം രൂപ കമ്പനി നൽകണം. ഇതിനുപുറമെ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിന് 20,000 രൂപയും കോടതിച്ചെലവായി 7,000 രൂപയും ചേർത്താണ് ആകെ 2.02 ലക്ഷം രൂപ ഉടമയ്ക്ക് അനുവദിച്ചത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്. 2021 ഓഗസ്റ്റിൽ ഡ്രൈവർ സീറ്റിന്റെ വശത്തെ വിൻഡോ ചെറുതായി തുറന്നുകിടന്നതിനെ തുടർന്ന് മഴവെള്ളം ഉള്ളിൽക്കയറി കാറിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.കമ്പനിയുടെ സർവേയർ 1.98 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തിയെങ്കിലും അറ്റകുറ്റപ്പണികൾക്കായി 2.73 ലക്ഷം രൂപ ചെലവായെന്ന് ഉടമ വ്യക്തമാക്കി. എന്നാൽ മഴവെള്ളം മൂലം ഉണ്ടാകുന്ന കേടുപാടുകൾ പോളിസി പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി 2022 ഫെബ്രുവരി 4-ന് കമ്പനി ക്ലെയിം തള്ളി. വിൻഡോ തുറന്നിട്ടത് ഗുരുതരമായ അശ്രദ്ധയാണെന്നും കരാർ ലംഘനമാണെന്നുമായിരുന്നു കമ്പനിയുടെ വാദം.
കമ്പനിയുടെ തീരുമാനത്തിനെതിരെ കാറുടമ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പോളിസി എടുക്കുന്ന സമയത്ത് മുഴുവൻ നിബന്ധനകളും വിവരങ്ങളും തനിക്ക് നൽകിയിരുന്നില്ലെന്നും അതിനാൽ പിന്നീട് ഒഴികഴിവുകൾ പറഞ്ഞ് ക്ലെയിം തള്ളാൻ കമ്പനിക്ക് അവകാശമില്ലെന്നും ഉടമ വാദിച്ചു.
വാദം കേട്ട കമ്മീഷൻ ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. പോളിസി നൽകിയപ്പോൾ 4 പേജുള്ള രേഖ മാത്രമാണ് ഉടമയ്ക്ക് നൽകിയത്. എന്നാൽ കേസ് വന്നപ്പോൾ 6 പേജുള്ള നിബന്ധനാ രേഖകളാണ് കമ്പനി ഹാജരാക്കിയത്. ഇതിൽ ഒഴിവാക്കൽ നിബന്ധനകൾ ഉൾപ്പെടുത്തിയ പേജുകൾ ഉപഭോക്താവിന് നൽകിയിരുന്നില്ലെന്ന് തെളിഞ്ഞു.
ഉപഭോക്താവിന് നൽകിയിട്ടില്ലാത്ത രേഖകളിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടി ക്ലെയിം തള്ളുന്നത് സേവനത്തിലെ വീഴ്ചയും വഞ്ചനാപരമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. പോളിസി എടുക്കുമ്പോൾ വാഗ്ദാനം ചെയ്ത നിബന്ധനകൾ മാത്രമേ ഉപഭോക്താവിന് ബാധകമാകൂ എന്ന് കോടതി നിരീക്ഷിച്ചു.

📍 Chennai
📰 News18Kerala
🕒 1 day ago

Related News

ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും
ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും
സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഉൾപ്പെടുന്നു
സിനിമകളിൽനിന്നും പരസ്യങ്ങളിൽനിന്നുമുള്ള വരുമാനത്തിന് പുറമെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിൽനിന്നുള്ള വരുമാനവും ഷാരൂഖ് ഖാന്റെ ആസ്തിയിൽ ഉൾപ്പെടുന്നു
വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
വന്യജീവി, പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
Back
Post Ad
To Ads