South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ

സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ

നഗോയ: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ജയ് മീനയ്ക്ക് ചരിത്ര നേട്ടം.ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിനൊടുവിൽ പുരുഷ വിഭാഗം സോഫ്റ്റ് ടെന്നീസിൽ താരം വെങ്കല മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. തന്റെ മൂന്നാം ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന 26-കാരനായ ജയ് മീന, സെമിഫൈനലിൽ ജപ്പാന്റെ കുറോസാക്കയോട് പരാജയപ്പെടുകയായിരുന്നു. 45 മിനിറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ 2-4 (3-5, 1-4, 1-4, 4-1, 6-4, 1-4) എന്ന സ്‌കോറിനായിരുന്നു പരാജയം. മത്സരത്തിന്റെ തുടക്കത്തിൽ ആദ്യ മൂന്ന് ഗെയിമുകൾക്ക് പിന്നിലായ ശേഷവും മികച്ച പോരാട്ടവീര്യത്തോടെ ശക്തമായ തിരിച്ചുവരവ് നടത്താൻ മീനയ്ക്ക് സാധിച്ചെങ്കിലും ജയം കണ്ടത്താനായില്ല. മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ ജയ് മീന 2022-ലെ നാഷണൽ ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയാണ്. മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ മീനയ്ക്കെതിരേ ആദ്യ രണ്ട് ഗെയിമുകൾ 5-3, 4-1 എന്ന സ്‌കോറിന് സ്വന്തമാക്കി കുറോസാക്ക തുടക്കത്തിൽ തന്നെ മേൽക്കൈ നേടിയിരുന്നു.

📍 Chennai
📰 Mathrubhumi News
🕒 59 mins ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ അന്വേഷണം എന്ന ഇതുവരെയുള്ള രാഷ്ട്രീയ ചിത്രത്തിന്റെ ഫ്രെയിം മാറുകയാണ്; പിണറായി വിജയൻ തന്നെ അന്വേഷണവിഷയമാകുന്നു. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമാണ് അന്വേഷണപരിധിയിൽ. 10 വർഷം പൊലീസിനെ

Back
Post Ad
To Ads