South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ശോഭായാത്ര ഭക്തിയുടെ ഭാഗമല്ല, ആർഎസ്എസ് ശാഖയിലേക്ക് ആകർഷിക്കുന്ന വർഗീയ പദ്ധതിയാണെന്നും പി ജയരാജൻ

ശോഭായാത്ര ഭക്തിയുടെ ഭാഗമല്ല, ആർഎസ്എസ് ശാഖയിലേക്ക് ആകർഷിക്കുന്ന വർഗീയ പദ്ധതിയാണെന്നും പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. മറ്റ് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നില്ലെന്നും കേരളത്തിൽ മാത്രമാണ് ആർഎസ്എസും ബിജെപിയും ശോഭായാത്ര നടത്തുന്നതെന്നും പി ജയരാജൻ പറഞ്ഞു.
ശോഭായാത്ര ഭക്തിയുടെ ഭാഗമല്ല. ആർഎസ്എസ് ശാഖയിലേക്ക് ആകർഷിക്കുന്ന വർഗീയ പദ്ധതിയാണെന്നും പട്ടാമ്പി മുതുതലയിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പറഞ്ഞു.
ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രകൾ കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസിന്റെ പദ്ധതിയാണെന്ന് നേരത്തെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിൽ പി ജയരാജൻ പറഞ്ഞിരുന്നു.
‘‘ശ്രീകൃഷ്ണനിലുള്ള വിശ്വാസം കേരളത്തിൽ എത്രയോ നാളുകളായി ഉണ്ട്. എന്നാൽ, പണ്ട് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്ത ജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. നായർ സമുദായത്തിൽപ്പെട്ടവർക്കുപോലും നിയന്ത്രിതമായിട്ടായിരുന്നു ക്ഷേത്ര ദർശനത്തിന് അനുവാദമെന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുണ്ട്. 1934ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷമാണ് ഇവർക്ക് പ്രവേശനത്തിന് അനുമതിയുണ്ടായത്. കേരളത്തിലെ തെരുവോരങ്ങൾ കണ്ടിട്ടുള്ള ഒരേയൊരു ഘോഷയാത്ര ശ്രീനാരായണ ജയന്തി ഘോഷയാത്രയാണ്. കേരളത്തിലെ പല പ്രദേശങ്ങളിലും ചതയദിനത്തിന് ഘോഷയാത്രയുണ്ട്. കേരളത്തിലെ കുടുംബങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസിന്റെ പദ്ധതിയാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. അതിനു പിന്നിൽ ആർഎസ്എസിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്'- പി ജയരാജൻ പറഞ്ഞു.

📍 Chennai
📰 News18Kerala
🕒 4 days ago

Related News

സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ അന്വേഷണം എന്ന ഇതുവരെയുള്ള രാഷ്ട്രീയ ചിത്രത്തിന്റെ ഫ്രെയിം മാറുകയാണ്; പിണറായി വിജയൻ തന്നെ അന്വേഷണവിഷയമാകുന്നു. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമാണ് അന്വേഷണപരിധിയിൽ. 10 വർഷം പൊലീസിനെ

കഴിഞ്ഞ ദിവസം ​ഗുജറാത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടാണ് മമ്മൂട്ടി ഇക്കാര്യം ചോദിച്ചത്
കഴിഞ്ഞ ദിവസം ​ഗുജറാത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടാണ് മമ്മൂട്ടി ഇക്കാര്യം ചോദിച്ചത്
Back
Post Ad
To Ads