South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

തൊണ്ടിമുതലായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

തൊണ്ടിമുതലായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

വയനാട്ടിൽ തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച എസ്ഐ ഉൾപ്പെടെ കേസിൽ 21 ഉദ്യോ​ഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം
വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതൽ മോഷണം നടന്ന സംഭവത്തിൽ എസ്ഐമാർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി.
തൊണ്ടിമുതലായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവ ദിവസം ജിഡി ചാർജിലുണ്ടായിരുന്ന ടി. സബിത്തിനെ സസ്പെൻഡ് ചെയ്തു. നിലവിൽ ഒളിവിലുള്ള ഇയാൾക്കായി സംസ്ഥാനത്തിന് പുറത്തുൾപ്പെടെ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ജൂണിൽ ദൊട്ടപ്പൻകുളത്ത് നിന്ന് ബത്തേരി പൊലീസ് ഏഴ് ചാക്ക് നിരോധിത ഹാൻസ് പിടികൂടിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിക്കുന്നതിനായി ഇവ ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നു. ജൂലൈ 18-ന് ഉദ്യോ​ഗസ്ഥർ ഇത് ഇവിടെ നിന്ന് മോഷ്ടിക്കുകയായിരുന്നു.
സിസിടിവി ​ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അന്വേഷണം സാബിത്തിലേക്കെത്തിയത്. സംഭവത്തിന് പിന്നാലെ അന്വേഷണ സംഘം സാബിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതൽ കണ്ടെത്താനായില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുകൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

📍 Chennai
📰 News18Kerala
🕒 5 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads