South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

തപാൽ വകുപ്പിന്റെ പ്രത്യേക വാഹന സർവീസിലൂടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കും

തപാൽ വകുപ്പിന്റെ പ്രത്യേക വാഹന സർവീസിലൂടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കും

അതിവേ​ഗ തപാൽ സംവിധാനം; തിരുവനന്തപുരം-കണ്ണൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ് വർക്കിന് തുടക്കം
സംസ്ഥാനത്ത് ഇനി അതിവേ​ഗ തപാൽ സംവിധാനം. പോസ്റ്റൽ സർക്കിളിന്റെ തിരുവനന്തപുരം–കണ്ണൂർ റോഡ് ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് (RTN) സേവനത്തിന് തുടക്കമായി. തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസ് കോംപ്ലക്‌സിൽ കേരളാ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിംഗ്, IPoS, പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.
വാഹനത്തിന്റെ സർവീസ് ആരംഭിച്ചത് അതിവേഗ പാഴ്‌സൽ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പാണെന്ന് അമിതാഭ് സിംഗ് പറഞ്ഞു
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആറ് ടൺ ശേഷിയുള്ള തപാൽ വാഹനം
തിരുവനന്തപുരം നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന വാഹനം പിറ്റേന്ന് രാവിലെ 11.50ഓടെ കണ്ണൂരിലെത്തും
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുള്ള സർവീസ് ഉണ്ടായിരിക്കും
തപാൽ വകുപ്പിന്റെ പ്രത്യേക വാഹന സർവീസിലൂടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കും
കേരളത്തിലുടനീളം തപാൽ ഉരുപ്പടികൾ അടുത്ത ദിവസം തന്നെ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്
ഗ്രീൻ എക്‌സ്പ്രസ് പ്രോജക്റ്റിന് കീഴിൽ വൃക്ഷത്തൈകളും ചെടികളും അടുത്ത ദിവസം തന്നെ വിതരണം ചെയ്യുന്നതിനും ഈ സേവനം സഹായിക്കും
തിരുവനന്തപുരം ആർഎംഎസ് ഡിവിഷൻ സീനിയർ സൂപ്രണ്ട് ശ്രീമതി സ്മിത സാഗർ, ഹെഡ് ക്വാർട്ടേഴ്‌സ് പോസ്റ്റൽ സർവീസ് ഡയറക്ടർ എൻ.ആർ. ഗിരി, തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഗോവഡ നവ്യശ്രീ, തിരുവനന്തപുരം സൗത്ത് ഡിവിഷൻ സൂപ്രണ്ട് അജിത്ത് കുര്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കേരളാ സർക്കിൾ മെയിൽസ് അസിസ്റ്റന്റ് ഡയറക്ടർ ബൈജുകുമാർ ബി.എൽ, HR വിഭാഗം APMG രാഹുൽ ആർ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

📍 Chennai
📰 News18Kerala
🕒 5 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads