South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ചരക്കുനീക്കം മുതല്‍ ടൂറിസവും സീഫുഡ് കയറ്റുമതിയും വരെ സമുദ്രസാധ്യതകളെ പ്രയോജനപ്പെടുത്തുന്ന മിഷന്‍ സമുദ്ര സാമ്പത്തിക വളര്‍ച്ചയുടെ പുതിയ ശക്തിയാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ചരക്കുനീക്കം മുതല്‍ ടൂറിസവും സീഫുഡ് കയറ്റുമതിയും വരെ സമുദ്രസാധ്യതകളെ പ്രയോജനപ്പെടുത്തുന്ന മിഷന്‍ സമുദ്ര സാമ്പത്തിക വളര്‍ച്ചയുടെ പുതിയ ശക്തിയാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ചരക്കുനീക്കത്തിന്റെ പകുതി ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റും: മുഖ്യമന്ത്രി
ചരക്കുനീക്കം മുതല്‍ ടൂറിസവും സീഫുഡ് കയറ്റുമതിയും വരെ സമുദ്രസാധ്യതകളെ പ്രയോജനപ്പെടുത്തുന്ന മിഷന്‍ സമുദ്ര സാമ്പത്തിക വളര്‍ച്ചയുടെ പുതിയ ശക്തിയാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിനുണ്ടായിരുന്ന സമുദ്രവ്യാപാര പാരമ്പര്യത്തെ പുതിയ സാധ്യതകളുമായി കൂട്ടിയിണക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന 'റീഇമാജിനിങ് കേരളം' ത്രിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന്‌റെ ആദ്യ ദിനത്തില്‍ മിഷന്‍ സമുദ്രയെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരി കുറഞ്ഞത് നാല് മുതല്‍ ഏഴ് ദിവസം വരെ കേരളത്തില്‍ ചെലവഴിക്കുന്ന സാഹചര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് സഹായകമാകുന്ന തരത്തിലാണ് ഓഷ്യനേറിയം, മാരിടൈം മ്യൂസിയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌നര്‍ ടെര്‍മിനല്‍, 18 ചെറുകിട തുറമുഖങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് സംസ്ഥാനത്തെയാകെ ഒരു പോര്‍ട്ട് ശൃംഖലയാക്കി മാറ്റും.
റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചരക്കുനീക്കത്തിന്റെ 50 ശതമാനം ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റും.
ആദ്യഘട്ടത്തില്‍ എണ്ണ, ഗ്യാസ് തുടങ്ങിയ അപകടകരമായ വസ്തുക്കളുടെ നീക്കവും രണ്ടാംഘട്ടത്തില്‍ മറ്റ് ചരക്കുകളുടെ നീക്കവും ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റാനാണ് തീരുമാനം.
ടൂറിസ്റ്റ് ടെര്‍മിനലുകള്‍ ആരംഭിച്ച് ചെറുകിട തുറമുഖങ്ങളുമായും 44 നദികളുമായും ബന്ധിപ്പിക്കും.
മാരിടൈം, ലോജിസ്റ്റിക്‌സ്, മാരിടൈം നിയമങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അക്കാദമിക് കോഴ്‌സുകളും ആരംഭിക്കും.
പത്ത് വര്‍ഷം മുമ്പ് സീഫുഡ് കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്ഥാനം കേരളം തിരിച്ചുപിടിക്കും.
അക്വാകള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തും.
മിഷന്‍ സമുദ്രയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായിരിക്കും.
തീരദേശത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം പുനരധിവാസവും ഉറപ്പാക്കും.
കേരളത്തിലെ ടൂറിസം വികസനത്തിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനുമായി ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും പ്രധാന പദ്ധതിയായി നടപ്പാക്കും.
ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആധുനിക മാതൃകകളും പ്രയോജനപ്പെടുത്തും.
പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലം പരമാവധി ഏറ്റെടുക്കാന്‍ വ്യവസായ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ നയം. ഭൂമി ഏറ്റെടുക്കലിനും നിക്ഷേപങ്ങള്‍ക്കുമുള്ള വായ്പകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ബാങ്കുകളും സന്നദ്ധമാണ്.
മിഷന്‍ സമുദ്രയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ തുറമുഖ വകുപ്പ് സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍, വിഴിഞ്ഞം സീപോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, മേഖലയിലെ വിദഗ്ധര്‍, പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക

📍 Chennai
📰 News18Kerala
🕒 6 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads