South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു

140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു

'140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് പ്രധാനം' യു എസ് ഉപരോധ ബില്ലിൽ ഇന്ത്യയുടെ പ്രതികരണം
റഷ്യയ്ക്കും ഇറാനുമെതിരെയുള്ള ഉപരോധ ബില്ല് യു എസ് കോൺഗ്രസ് പാസാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ. 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
യു എസ് കോൺഗ്രസ് 'സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ്' പാസാക്കിയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, തുടർവികസനങ്ങൾ വിലയിരുത്തിവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വിവരങ്ങൾ
ഊർജ സുരക്ഷയ്ക്ക് മുൻഗണന: വൈവിധ്യമാർന്ന സ്രോതസ്സുകളിലൂടെയും വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായും രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു.
യു എസുമായുള്ള ചർച്ചകൾ: ഈ വിഷയത്തിൽ കഴിഞ്ഞ മാസങ്ങളിൽ യു എസിലെ ഉന്നതരുമായി ഇന്ത്യ ആശയവിനിമയം നടത്തിയിരുന്നു. ബില്ല് നടപ്പിലായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും അത് ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ വിപണിയെയും എങ്ങനെ ബാധിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയതാണ്.
വ്യവസായ മേഖലയുമായി സഹകരിക്കും: പുതിയ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യൻ വ്യാപാര-വ്യവസായ സംഘടനകളുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
എന്താണ് യു എസ് റഷ്യ ഉപരോധ ബില്ല്?
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരത്തിനായി അയച്ച 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026' യു എസ് പ്രതിനിധിസഭ പാസാക്കിയിരുന്നു. റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ (താരിഫ്) ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ഈ നിയമം. റഷ്യൻ ഊർജത്തിന്റെ പ്രധാന ഉപഭോക്തക്കളായ ഇന്ത്യയും ചൈനയും ഇതിന്റെ പരിധിയിൽ വന്നേക്കാം.
റഷ്യയുടെ ഊർജ-പ്രതിരോധ മേഖലകളെ ലക്ഷ്യമിടുന്നതാണ് ഈ നിയമനിർമാണം. രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളും താങ്ങാനാവുന്ന നിരക്കിലുള്ള ഊർജ ലഭ്യതയുമാണ് തങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു സ്രോതസ്സിനെ മാത്രം ആശ്രയിക്കാതെ വൈവിധ്യവൽക്കരണത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിലൂടെ സാമ്പത്തിക വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.

📍 Chennai
📰 News18Kerala
🕒 6 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads