South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ബസ് മാനേജർ നിസാർ നൽകിയ പരാതിയിലാണ് നടപടി

ബസ് മാനേജർ നിസാർ നൽകിയ പരാതിയിലാണ് നടപടി

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ബസിന്റെ എൻജിനിൽ ഉപ്പുവാരിയിട്ട മുൻ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ സ്വകാര്യ ബസിന്റെ എൻജിനകത്ത് ഉപ്പുവാരിയിട്ട മുൻ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. കരുവാരകുണ്ട് കേരള സ്വദേശിയും മുൻ കണ്ടക്ടറുമായ റമീസ്, കാരപ്പുറം പോത്തൻകോടൻ സ്വദേശിയും മുൻ ഡ്രൈവറുമായ സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. ബസ് മാനേജർ നിസാർ നൽകിയ പരാതിയിലാണ് നടപടി.
ജോലിയിലെ വീഴ്ചകളെ തുടർന്ന് ഉടമ ഇരുവരെയും സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ മാസം 30-ന് രാത്രി പൂക്കോട്ടുംപാടത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന്റെ എൻജിൻ ബോണറ്റ് തുറന്ന് വലിയ അളവിൽ ഉപ്പ് വാരിയിടുകയായിരുന്നു. എൻജിനിൽ ഉപ്പിട്ടാൽ ആഴ്ചകൾ കഴിഞ്ഞേ വാഹനം പണിമുടക്കൂ എന്നും, തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികൾ കണക്കുകൂട്ടിയിരുന്നത്.
എന്നാൽ പിറ്റേദിവസം സർവീസ് ആരംഭിച്ച ബസ് 50 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും എൻജിനിൽ നിന്ന് കടുത്ത പുക ഉയരുകയും കത്തുകയും ചെയ്തു. തുടർന്ന് എൻജിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. സംഭവം പോലീസിലേക്ക് എത്തിയതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പെട്രോൾ പമ്പിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.

📍 Chennai
📰 News18Kerala
🕒 6 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads