MyJioയിൽ ഒരു ടാപ്പിലൂടെ സൗജന്യമായി ലഭിക്കുന്ന ഈ സേവനം വിദ്യാർഥികൾക്കും ക്രിയേറ്റർമാർക്കും സംരംഭകർക്കും ചെറുകിട ബിസിനസുകൾക്കും ഡിജിറ്റൽ ഇന്ത്യയിൽ സൃഷ്ടിക്കാനും പഠിക്കാനും വളരാനും വരുമാനം നേടാനും സഹായിക്കും
io ജിയോ–കാൻവ പങ്കാളിത്തം: AI അധിഷ്ഠിത ഡിസൈൻ ടൂളുകൾ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെസൗജന്യം
ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് എ ഐ അധിഷ്ഠിത ഡിസൈൻ സംവിധാനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ തന്ത്രപ്രധാന പങ്കാളിത്തവുമായി ജിയോയും(Jio) കാൻവയും (Canva). ജിയോയുടെ വിപുലമായ ഡിജിറ്റൽ ശൃംഖലയും കാൻവയുടെ എ ഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമും ഒരുമിപ്പിച്ചാണ് പുതിയ പദ്ധതി.
വിദ്യാർഥികൾ, കണ്ടന്റ് ക്രിയേറ്റർമാർ, പ്രൊഫഷണലുകൾ, സംരംഭകർ, ചെറുകിട ബിസിനസുകൾ എന്നിവർക്കായി മൊബൈൽ ഫോണിൽ തന്നെ പ്രൊഫഷണൽ നിലവാരത്തിലുള്ള ഡിസൈനുകൾ തയ്യാറാക്കാൻ കാൻവയുടെ സേവനം സഹായിക്കും. ഹിന്ദിയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും പ്ലാറ്റ്‌ഫോം ലഭ്യമാകും.
അർഹരായ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ Canva Pro അല്ലെങ്കിൽ Canva Pro Lite സൗജന്യമായി ഉപയോഗിക്കാം.
പരമാവധി ₹4,000 വരെ മൂല്യമുള്ള ആനുകൂല്യമാണ് ലഭിക്കുക.
MyJio ആപ്പിലൂടെ ഓഫർ ക്ലെയിം ചെയ്യാനാകും.
അധിക നിരക്കുകളോ മറ്റ് ചാർജുകളോ ഇല്ല.
ജിയോ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന റീചാർജ് പ്ലാൻ അനുസരിച്ചായിരിക്കും ലഭിക്കുന്ന Canva പതിപ്പ്.
• ₹399 പ്ലാൻ: Canva Pro
• ₹349 പ്ലാനും ₹349-ന് മുകളിലുള്ള എല്ലാ 2GB/ദിവസം പ്ലാനുകളും: Canva Pro Lite
2026 സെപ്റ്റംബർ 16 മുതൽ അർഹമായ പ്ലാനുകളിൽ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 12 മാസത്തെ Canva ഓഫർ ലഭ്യമാകും.
'ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് ക്രീയേറ്റിവിറ്റി. കാൻവയിലൂടെ ലോകോത്തര AI അധിഷ്ഠിത ഡിസൈൻ ടൂളുകൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കൈകളിലെത്തിക്കുകയാണ്. MyJioയിൽ ഒരു ടാപ്പിലൂടെ സൗജന്യമായി ലഭിക്കുന്ന ഈ സേവനം വിദ്യാർഥികൾക്കും ക്രിയേറ്റർമാർക്കും സംരംഭകർക്കും ചെറുകിട ബിസിനസുകൾക്കും ഡിജിറ്റൽ ഇന്ത്യയിൽ സൃഷ്ടിക്കാനും പഠിക്കാനും വളരാനും വരുമാനം നേടാനും സഹായിക്കും,' റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് കിരൺ തോമസ് പറഞ്ഞു.
കാൻവയുടെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് കാൻവ സഹസ്ഥാപകനും സി ഒ ഒ യുമായ ക്ലിഫ് ഒബ്രെക്റ്റ് പറഞ്ഞു. പ്രാദേശിക ബിസിനസുകളും ക്രിയേറ്റർമാരും അധ്യാപകരും കാൻവ ഉപയോഗിച്ച് ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വലിയ വളർച്ചയാണ് കാണുന്നതെന്നും ജിയോയുമായുള്ള പങ്കാളിത്തം രാജ്യത്തുടനീളം കൂടുതൽ ആളുകളിലേക്ക് കാൻവയുടെ സാധ്യതകൾ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.