South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ സർവ്വകാല റെക്കോർഡ്

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ സർവ്വകാല റെക്കോർഡ്

Kerala Gold Price | സ്വർണവിലയിൽ നേരിയ കയറ്റം; പവന് 200 രൂപയുടെ വർധനവ്
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ചെറിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 14,065 രൂപയിലും, പവന് 200 രൂപ വർധിച്ച് 1,12,520 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 1,12,320 രൂപയായിരുന്നു വില
18 കാരറ്റ് സ്വർണത്തിനും ആശ്വാസ വിലയാണ് ഇന്നുള്ളത്. ഗ്രാമിന് 11,555 രൂപയും പവന് 92,440 രൂപയുമാണ് നൽകേണ്ടത്. ഇന്നലെയെ അപേക്ഷിച്ച് 20 രൂപയുടെ വർധനവാണ് ഇതിലുണ്ടായിട്ടുള്ളത്. കൂടാതെ 14 കാരറ്റ് ഒരു ഗ്രാമിന് 9,000 രൂപയും പവന് 72,000 രൂപയും, 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,805 രൂപയും പവന് 46,440 രൂപയുമാണ് വില വരുന്നത്. സ്വർണവില ഉയർന്നതോടെ കുറഞ്ഞ കാരറ്റ് സ്വർണാഭാരണങ്ങൾക്കാണ് സംസ്ഥാനത്ത് നിലവിൽ ഡിമാൻഡ് കൂടുതൽ.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉയർന്നുനിൽക്കുന്ന എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇത് പണപ്പെരുപ്പനിരക്ക് ഉയരാൻ കാരണമാകുമെന്നതിനാൽ പലിശനിരക്ക് വർധിപ്പിക്കാൻ അമേരിക്കൻ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് ഉയർത്തുന്നത് സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനുപുറമേ അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് വർധിച്ചതും ഡോളർ ശക്തിയാർജിച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ സർവ്വകാല റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23നാണ് സംസ്ഥാനത്ത് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

📍 Chennai
📰 News18Kerala
🕒 7 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads