South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാരിനെ വഞ്ചിച്ചുവെന്നാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ.

അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാരിനെ വഞ്ചിച്ചുവെന്നാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ.

മെസ്സിയുടെ പേരിൽ തട്ടിപ്പിൽ ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ, സർക്കാരിനെ വഞ്ചിച്ചുവെന്ന് എഫ്.ഐ.ആർ
മെസ്സിയുമായി ബന്ധപ്പെട്ട അർജന്റീന ഫുട്‌ബോൾ ടീം സ്‌പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയെന്ന് പോലീസ്. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാരിനെ വഞ്ചിച്ചുവെന്നാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ.
എഫ്.ഐ.ആറിൽ പറയുന്നത്
കേസിലെ ഒന്നാം പ്രതി ആന്റോ, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ്
ആന്റോ മറ്റു പ്രതികളുമായി ചേർന്ന് 2024 ഡിസംബർ 20ന് മുൻപ് മുതൽ ഗൂഢാലോചന നടത്തി സർക്കാരിനെ വഞ്ചിച്ചു.
വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തു
മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോയുടെ വീട്ടിലും റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരി ഓഫീസിലും എസ്.ഐ.ടിയുടെ പരിശോധന നടന്നിരുന്നു. സെപ്റ്റംബർ 16 പുലർച്ചെ മുതൽ അഞ്ചിടങ്ങളിലായിരുന്നു എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ റെയ്ഡ്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായിരുന്നു മിന്നൽ പരിശോധന.
മെസ്സി വിവാദത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്.ഐ.ടി അംഗമായ പി വിക്രമൻ ആണ് തൃക്കാക്കര അസിസ്റ്റന്റെ കമ്മിഷണർക്ക് പരാതി നൽകിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്‌ഐടി ആദ്യ എഫ്എആർ റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ കോടതിയിൽനിന്ന് അനുമതി സമ്പാദിച്ചശേഷമാണ് പരിശോധനയിലേക്ക് കടന്നത്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക.

📍 Chennai
📰 News18Kerala
🕒 7 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads