South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

'മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ആദ്യം ഈ ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയണം'

'മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ആദ്യം ഈ ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയണം'

'രാഷ്ട്രീയ ഗൂഢാലോചനയോ? എങ്കിൽ ഈ 7 ചോദ്യങ്ങൾക്ക് മറുപടി പറയൂ' പിണറായി വിജയനോട് ഷോൺ ജോർജ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനോട് 7 ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. 'രാഷ്ട്രീയ ഗൂഢാലോചന' എന്ന് വിളിക്കുന്ന പിണറായി വിജയൻ, 7 ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു‌. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പിണറായി വിജയന് കഴിയുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ വാദം കേൾക്കാൻ താൻ തയാറാണെന്നും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ, ഈ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
പിണറായി വിജയനോട് ഏഴ് ചോദ്യങ്ങൾ
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ആദ്യം ഈ ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയണം.
1. സേവനം നൽകിയതിന്റെ പേരിലാണ് പണം വാങ്ങിയതെന്നും അതിന് ജിഎസ്ടിയും നികുതിയും അടച്ചിട്ടുണ്ടെന്നും മുൻമുഖ്യമന്ത്രി പറയുന്നു.
കരാർ പ്രകാരം ലഭിക്കേണ്ട തുക ഏകദേശം 1.72 കോടി രൂപ മാത്രമാണെങ്കിൽ, പുറത്തുവന്ന കണക്കുകൾ പ്രകാരം ഏകദേശം 3.28 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്ന അധിക 1.56 കോടി രൂപയ്ക്ക് എന്താണ് മുൻമുഖ്യമന്ത്രിയുടെ മറുപടി?
സേവനം നൽകിയെന്ന് തന്നെ സമ്മതിച്ചാലും ഈ അധിക തുകയുടെ ഉറവിടവും സേവനവും എന്താണ്?
2. സ്വന്തം മകളുടെ കമ്പനിക്ക് എ.കെ.ജി. സെന്ററിന്റെ വിലാസം ഉപയോഗിക്കാൻ സി.പി.എം.യിലെ മറ്റേതെങ്കിലും പ്രവർത്തകനോ നേതാവിനോ ഇതുപോലെ അനുമതി ലഭിക്കുമോ?
എന്തുകൊണ്ടാണ് പിണറായിയുടെ മകളുടെ കമ്പനിക്ക് പാർട്ടി ആസ്ഥാനവുമായി ബന്ധപ്പെട്ട വിലാസം ഉപയോഗിക്കേണ്ടിവന്നത്?
3. ഇന്റേണൽ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന “P.V.” ആരാണ്?
എക്സാലോജിക് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും സേവനം നൽകാതെയാണ് പണം നൽകിയതെന്നും, ആ പണം കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടിയാണോ നൽകിയതെന്ന സംശയവും രേഖയിൽ ഉണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്.
2016–2019 കാലഘട്ടത്തിൽ വീണ വിജയനുമായി ബന്ധപ്പെട്ട ഈ ഇടപാടിൽ പറയപ്പെടുന്ന “പ്രമുഖ രാഷ്ട്രീയ നേതാവ്” പിണറായി വിജയനല്ലെങ്കിൽ, അത് ആരാണ്?
4. 2016-ൽ പിണറായി തന്നെ പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്തിരുന്നു.
പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും നേരത്തേ തന്നെ സി.എം.ആർ.എല്ലിനെതിരെ ഉണ്ടായിരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആർ.എല്ലുമായി കരാറിൽ ഏർപ്പെട്ടപ്പോൾ ആ ഇടപാട് പരിശോധിക്കാനോ തടയാനോ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?
5. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തിൽ ഈ ഇടപാട് എങ്ങനെ ന്യായീകരിക്കും?

📍 Chennai
📰 News18Kerala
🕒 7 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads