South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇ കെ, എ പി വിഭാഗങ്ങളിലെ പ്രമുഖ നേതാക്കൾ ഒരേ വേദിയിൽ അണിനിരന്നത്

മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇ കെ, എ പി വിഭാഗങ്ങളിലെ പ്രമുഖ നേതാക്കൾ ഒരേ വേദിയിൽ അണിനിരന്നത്

ഇരുവിഭാഗം നേതാക്കളും ഒരേവേദിയിൽ; സുന്നി ഐക്യ സാധ്യത തുറന്ന് മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടനം
ഐക്യ സന്ദേശമുയർത്തി സുന്നി ധാരയിലെ ഇരുവിഭാഗം നേതാക്കളും ഒരുമിച്ച് ഒരേ വേദിയിലെത്തി. മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇ കെ, എ പി വിഭാഗങ്ങളിലെ പ്രമുഖ നേതാക്കൾ ഒരേ വേദിയിൽ അണിനിരന്നത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ചേർന്നാണ് പുതിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഖലീൽ ബുഖാരി തങ്ങളും കാന്തപുരത്തിനൊപ്പം വേദി പങ്കിട്ടു.
സമീപകാലത്തുണ്ടായ തന്റെ പ്രസ്താവനകളിൽ ചിലർ തന്നെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയായിരുന്നുവെന്ന് കാന്തപുരം വേദിയിൽ വിശദീകരിച്ചു. സ്ത്രീകൾക്ക് ലോകത്ത് പ്രത്യേക സ്ഥാനവും മഹത്വവുമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ വേദിയിൽ വച്ച് ജിഫ്രി തങ്ങൾ കാന്തപുരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഈ കൂട്ടായ്മയും ഐക്യ സംഘ ബോധവും എല്ലാ കാലത്തും എല്ലാ മേഖലകളിലും പുലർത്താൻ സാധിക്കട്ടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു‌. ഭിന്നതയും, വിഭാഗീയതയും അവസാനിച്ചുകൊണ്ട് മുന്നോട്ട് പോകണം. നമ്മുടെ ലക്ഷ്യം ഒരേ പാതയിൽ ഉള്ളതാണ്, ഒരേ മാർഗ്ഗത്തിലേക്ക് ഉള്ളതാണെന്ന് മനസ്സിലാക്കണം. ബഹുസ്വര സമൂഹത്തിൽ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം ഏറെ പ്രധാനപ്പെട്ടതാണ്. അത് എല്ലാവരും മനസ്സിലാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌ പറഞ്ഞു.

📍 Chennai
📰 News18Kerala
🕒 8 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads