ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അക്കാദമിക് വർഷത്തെ ബി.എസ്‌സി (നഴ്സിംഗ്/അലൈഡ് ഹെൽത്ത് സയൻസസ്) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അക്കാദമിക് വർഷത്തെ ബി.എസ്‌സി (നഴ്സിംഗ്/അലൈഡ് ഹെൽത്ത് സയൻസസ്) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷന് സെപ്റ്റംബർ 28 വരെ സമയമുണ്ട്.
ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (JIPMER)-ൽ മെഡിക്കൽ അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ താഴെ പറയുന്നവയാണ്.അടിസ്ഥാന യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി (അല്ലെങ്കിൽ ബോട്ടണി & സുവോളജി), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചിരിക്കണം. ജനറൽ/ഇഡബ്ല്യുഎസ് വിഭാഗക്കാർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കും, എസ്‌സി/എസ്ടി/ഒബിസി/ഭിന്നശേഷി വിഭാഗക്കാർ കുറഞ്ഞത് 40% മാർക്കും നേടിയിരിക്കണം. പ്രവേശന വർഷം ഡിസംബർ 31-ഓടെ അപേക്ഷകർക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം.പ്രവേശന നടപടിക്രമം
ജിപ്മെറിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷ നടത്തുന്നില്ല. ജിപ്മെറിലെ അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളിലേക്ക് (ബിരുദം) പ്രവേശനം നേടാൻ നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (NEET-UG) സ്കോർ നിർബന്ധമാണ്. ജിപ്മെറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ (jipmer.edu.in) വഴി വിദ്യാർത്ഥികൾ കൗൺസിലിംഗിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ ജിപ്മെർ അധികൃതർ യോഗ്യത നേടിയവരുടെ മെറിറ്റ് ലിസ്റ്റ് പുറത്തുവിടും. മെറിറ്റ് ലിസ്റ്റിന്റെയും കാറ്റഗറി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കൗൺസിലിംഗ് നടക്കും. വിദ്യാർത്ഥികൾക്ക് അവരുടെ റാങ്കിന് അനുസൃതമായി വിവിധ സ്പെഷ്യലൈസേഷനുകൾ (ഉദാഹരണത്തിന്: മെഡിക്കൽ ലബോറട്ടറി സയൻസ്, ഒപ്റ്റോമെട്രി, ന്യൂറോ ടെക്നോളജി തുടങ്ങിയവ) തിരഞ്ഞെടുക്കാവുന്നതാണ്.