കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വീഴ്ച വരുത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു
കേന്ദ്ര നടപടികൾക്ക് പിന്നാലെ നിർണായക നീക്കവുമായി മെറ്റ; കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യുംകുട്ടികളുടെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ ബന്ധപ്പെട്ട നിയമപാലകരെ അറിയിക്കുമെന്ന് സമ്മതിച്ച് മെറ്റ. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെയുള്ള കേന്ദ്രത്തിന്റെ നടപടികൾക്ക് പിന്നാലെയാണ് മെറ്റയുടെ നിർണായക നീക്കം.
കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വീഴ്ച വരുത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ നിയമപാലകരെ അറിയിക്കാം എന്നാണ് മെറ്റ സമ്മതിച്ചിരിക്കുന്നത്.ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പണമിടപാട് പരസ്യങ്ങൾ വന്നതായി ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും അത്തരം പരസ്യങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സംഭവത്തിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മീഷനും സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.കുട്ടികളുടെ സുരക്ഷാ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ഹാനികരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.