പിരിച്ചുവിട്ട ജീവനക്കാർ ലിങ്ക്ഡ്ഇൻ, റെഡ്ഡിറ്റ്, ബ്ലൈൻഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രതികരിച്ചു
ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ ഒറാക്കിൾ വീണ്ടും കൂട്ടപിരിച്ചുവിടൽ നടത്തി. രാവിലെ ആറ് മണിക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശം കണ്ടാണ് ജീവനക്കാർ ഉണർന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു പിരിച്ചുവിടൽ.
പിരിച്ചുവിട്ട ജീവനക്കാർ ലിങ്ക്ഡ്ഇൻ, റെഡ്ഡിറ്റ്, ബ്ലൈൻഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രതികരിച്ചു. എന്നാൽ എത്ര ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കുകൾ ഒറാക്കിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.പിരിച്ചുവിടലുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് രേഖകളും അയച്ചുകൊടുക്കുന്നതിനായി ജീവനക്കാരോട് തങ്ങളുടെ പേഴ്സണൽ ഇമെയിൽ അഡ്രസ് നൽകാനും കമ്പനി ആവശ്യപ്പെട്ടു. കമ്പ്യൂട്ടറുകൾ, ഇമെയിൽ, വോയ്സ്മെയിൽ, ഫയലുകൾ എന്നിവയുടെ ആക്സസ് ഉടൻ തന്നെ മാറ്റുമെന്നും ഇമെയിലിൽ പറയുന്നു.ഡാറ്റാ സെന്ററുകൾ, എഐ എൻജിനീയറിംഗ്, പവർ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനൊപ്പമാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്. യാതൊരു അറിയിപ്പും നൽകാരെ വളരെ രഹസ്യമായാണ് ഒറാക്കിൾ നീങ്ങിയത്.