Select Location
All Locations
State
Region
City / District
LIVE
മേട്ടൂരിൽ നിന്ന് സേലത്തേക്ക് മടങ്ങുന്നതിനിടെ ചിന്നഗവൂർ പ്രദേശത്തെ ചെല്ലം എന്ന വയോധികയുടെ വീടിന് മുന്നിൽ വിജയ് വാഹനം നിർത്തി

തന്റെ 40,000 രൂപയുടെ സൺഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

സേലം സന്ദർശനത്തിനിടെ വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് (C. Joseph Vijay). കാർഷിക ആവശ്യങ്ങൾക്കായി മേട്ടൂർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു സംഭവം.
മേട്ടൂരിൽ നിന്ന് സേലത്തേക്ക് മടങ്ങുന്നതിനിടെ ചിന്നഗവൂർ പ്രദേശത്തെ ചെല്ലം എന്ന വയോധികയുടെ വീടിന് മുന്നിൽ വിജയ് വാഹനം നിർത്തി. തുടർന്ന് താൻ ധരിച്ചിരുന്ന സൺഗ്ലാസ് ഊരി ചെല്ലത്തിന് സമ്മാനിക്കുകയായിരുന്നു.
സമ്മാനം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ചെല്ലം സൺഗ്ലാസ് ധരിച്ച് വീടിന് പുറത്തു തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ വിജയ്‌ക്കൊപ്പം ചേർന്നു.


News18Kerala 1 hour ago
Home Flash News