Select Location
All Locations
State
Region
City / District
LIVE
'മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്. രാഷ്ട്രീയക്കാരാണ് രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടത്. രണ്ടും തമ്മിൽ കലഹിക്കേണ്ടതില്ല'

'അതിൽ തെറ്റ് കാണേണ്ട' കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് മുൻമന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുടെ വിവാദമായ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (INL). മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടതെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ കോഴിക്കോട് നടത്തിയ വാർത്താ
'കാന്തപുരം അബൂബക്കർ മുസ്‌ല്യാർ പത്രപ്രസ്താവന നടത്തിയതല്ല. അദ്ദേഹത്തിന്റെ സംഘടനയ്ക്ക് അകത്ത്, അദ്ദേഹത്തെ അംഗീകരിക്കുന്ന ആളുകളോട്, പാലിക്കേണ്ട ചിട്ടകളെ കുറിച്ച് പറയുന്ന സർക്കുലർ ഇറക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം പൊതുസമൂഹത്തോട് പറഞ്ഞിട്ടില്ല. അത് തന്നെ ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം, ഇഷ്ടമല്ലാത്തവർക്ക് സ്വീകരിക്കേണ്ടതില്ല. ജനാധിപത്യ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്. രാഷ്ട്രീയക്കാരാണ് രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടത്. രണ്ടും തമ്മിൽ കലഹിക്കേണ്ടതില്ല. മതത്തിന്റെ വീക്ഷണം അവർ മതം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ പറയും.' - അഹമ്മദ് ദേവർകോവിൽ പറഞ്ഞു.


News18Kerala 51 minutes ago
Home Flash News