Select Location
All Locations
State
Region
City / District
സാമ്പത്തികമായി ചെലവുകൾ നിയന്ത്രിച്ച് സമ്പാദ്യം വർധിപ്പിക്കാൻ സാധിക്കും. കുടുംബവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളിൽ കൂടുതൽ പക്വതയോടെ ഇടപെടാൻ സാധിക്കും

ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഇക്കൂട്ടർക്ക് നല്ല കാലം, പണം ധാരാളമായി ലഭിക്കും, ജീവിതം മാറി മാറിയും..!

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും അവയുടെ സംയോജനവും ഒക്കെ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളാണ്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നത് പതിവാണ്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം കൂടിച്ചേരലുകൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാം. അവ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരികയോ അത് മാറ്റിമറിക്കുകയോ ഒക്കെ ചെയ്യും.
എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ലെന്ന് പറയാം. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ലെന്ന് മാത്രം. അല്ലാതെയുള്ള സ്വാധീനങ്ങളും അതിലേക്ക് നയിക്കുമെന്നതാണ് യാഥാർഥ്യം
സാധാരണഗതിയിൽ അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒരു ഗ്രഹമാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും കൊടുക്കുക.
അതുപോലെ ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ നിൽക്കൂ. ആത്മാവ്, ദാനം, മനസ് എന്നിവയുടെ കാരകനായിട്ടാണ് ചന്ദ്രനെ കരുതുന്നത്. പറഞ്ഞുവന്നത് ഈ രണ്ട് ഗ്രഹങ്ങൾ ഒന്നിച്ചു ചേരുന്നതിനെ കുറിച്ചാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇവ ഉണ്ടാക്കുക എന്നും അത് ആർക്കൊക്കെ ഗുണകരമാവുമെന്നും അറിയാം.
ശനിയുടെ സ്വാധീനം ശക്തമായതിനാൽ മകരം രാശിക്കാർക്ക് ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും സ്ഥിരത കൈവരിക്കാൻ അവസരമുണ്ടാകാം. ഏറെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ പതുക്കെ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികമായി ചെലവുകൾ നിയന്ത്രിച്ച് സമ്പാദ്യം വർധിപ്പിക്കാൻ സാധിക്കും. കുടുംബവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളിൽ കൂടുതൽ പക്വതയോടെ ഇടപെടാൻ സാധിക്കും. മാതാപിതാക്കളുടെ പിന്തുണ എല്ലാത്തിലും ഉണ്ടാവും. ജീവിതം മാറിമറിയും.
കുംഭം കുംഭം രാശിക്കാർക്ക് ശനി ചന്ദ്ര സംയോഗം നല്ല കാലം കൊണ്ടു തരും. പഴയ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും വരുമാനം മെച്ചപ്പെടുത്താനുള്ള പുതിയ വഴികൾ തേടാനും സാധിക്കും. ജോലിയിൽ സ്ഥിരത വർധിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സാധ്യത. ബിസിനസ് ചെയ്യുന്നവർക്ക് ദീർഘകാല പദ്ധതികളിലൂടെ നേട്ടം നേടാനുള്ള അവസരങ്ങൾ ലഭിക്കാം. കുടുംബത്തിൽ നിലനിന്നിരുന്ന ചില പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും സാധിക്കും.
തുലാം തുലാം രാശിക്കാർക്ക് തൊഴിൽ രംഗത്ത് ശുഭകരമായ മാറ്റങ്ങൾക്ക് സാധ്യത. ശനിയുടെ സ്വാധീനം ക്ഷമയോടെ പ്രവർത്തിക്കാനും ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണയും അംഗീകാരവും ലഭിക്കാം. സാമ്പത്തികമായി വലിയ നേട്ടങ്ങൾ പെട്ടെന്ന് ലഭിക്കുന്നതിനേക്കാൾ പതുക്കെ സ്ഥിരമായ വളർച്ച നേടാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. കുടുംബ സ്വത്തിൽ വലിയൊരു ഓഹരി സ്വന്തമാവും.
വൃശ്ചികം വൃശ്ചികം രാശിക്കാർക്ക് ശനി ചന്ദ്ര സ്വാധീനം സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങളിൽ കൂടുതൽ സ്ഥിരത നൽകും. പഴയ പദ്ധതികൾ വീണ്ടും സജീവമാക്കാനും പൂർത്തിയാകാതെ കിടന്ന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. ജോലിയിൽ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ദീർഘകാല നേട്ടം നൽകുന്ന തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. പണം ധാരാളമായി വന്നുനിറയും.


One India Malayalam 1 day ago
Home Flash News