Select Location
All Locations
State
Region
City / District
അപകടവിവരമറിഞ്ഞ ഉടൻ തന്നെ കാൺപൂർ നഗറിൽ നിന്നുള്ള അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി

കാൺപൂരിൽ ‌ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ ബാരേജിന് സമീപം പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ ദാരുണമായി മരിച്ചു. നത്ത ഖേര ഗംഗാ ബാരേജിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഇരട്ട എഞ്ചിനുള്ള നാല് സീറ്റുള്ള സ്വകാര്യ പരിശീലന വിമാനമാണ് തകർന്നത്. ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്.
അഭിഷേക് പൂജാരി, സച്ചിൻ ഭാട്ടിയ എന്നിവരാണ് മരിച്ചത്. പ്രാദേശിക ഫ്ലൈറ്റ് പരിശീലന സ്കൂളായ 'ഗാർഗ് ഏവിയേഷന്റേതാണ്' തകർന്നുവീണ വിമാനം. പൈലറ്റിന് 3,000 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ടായിരുന്നുവെന്നും മരിച്ചവരിൽ ഒരാൾ ഗുജറാത്ത് സ്വദേശിയും മറ്റൊരാൾ കർണാടക സ്വദേശിയുമാണെന്നും പൊലീസ് വ്യക്തമാക്കി.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ കാൺപൂർ നഗറിൽ നിന്നുള്ള അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ചീഫ് ഫയർ ഓഫീസറുടെ (സി.എഫ്.ഒ.) മേൽനോട്ടത്തിലാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പോലീസ് പ്രദേശം പൂർണ്ണമായും സുരക്ഷിതമാക്കി വളഞ്ഞിട്ടുണ്ട്.


News18Kerala 2 days ago
Home Flash News