‘സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പോലെ ഐഷിയേയും കൊണ്ടുപോകാനുള്ള ശ്രമം നടക്കില്ല’: എംഎ ബേബി
എസ്എഫ്ഐ അഖിലേന്ത്യാ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദില്ലി പൊലീസിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് എംഎ ബേബി. എന്ത് തോന്നിയവാസവും കാണിക്കാമെന്ന നിലയിലെക്ക് മോദിയുടേയും അമിത് ഷായുടേയും പൊലീസ് അധപതിച്ചുവെന്ന് എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. എകെജി ഭവനിലെത്തി കാണിക്കുന്നത് തെമ്മാടിത്തമാണെന്നും എംഎ ബേബി കൂട്ടിച്ചേർത്തു മോദി ട്രംപിന് പഠിക്കുവാണെന്നും രാജ്യത്തെ കള്ളംപറഞ്ഞ് പറ്റിക്കാമെന്നാണ് മോദിയുടേയും അമിത് ഷായുടേയും വിചാരമെങ്കിൽ അത് നടക്കില്ലെന്നും എം എ ബേബി വ്യക്തമാക്കി. സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പോലെ ഐഷിയേയും കൊണ്ടുപോകാനുള്ള പൊലീസിന്റെ ശ്രമം നടക്കില്ലെന്നും എംഎ ബേബി പറഞ്ഞു
വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ അമിത്ഷായുടെ ദില്ലി പൊലീസിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇതിനായി ദില്ലി എകെജി ഭവനിലേക്ക് എത്തുകയായിരുന്നു പൊലീസ് സംഘം. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ദില്ലി പൊലീസിനെ ഡോ ജോൺ ബ്രിട്ടാസ് എംപി തടഞ്ഞു. യൂണിഫോമോ ഔദ്യോഗിക വാഹനങ്ങളോ ഇല്ലാതെ വന്ന പൊലീസ് സംഘത്തോട് പോയി യൂണിഫോം ധരിച്ച് വരാൻ പറഞ്ഞ് ജോൺ ബ്രിട്ടാസ് എംപി മടക്കി അയക്കുകയായിരുന്നു.