ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക
കോടിക്കണക്കിന് യുവാക്കളുടെ മനസ്സില്‍ വലിയ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ച വ്യക്തിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, എന്നാണ് പ്രമുഖ വ്യവസായി എന്‍. ആര്‍. നാരായണമൂര്‍ത്തി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സമകാലീന ഭാരതത്തില്‍ യുവത്വം മാതൃകയാക്കേണ്ടത് ആരെയെന്ന ചോദ്യത്തിന് ഈ വിലയിരുത്തല്‍ തന്നെ ഉത്തരം നല്‍കുന്നു. ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതിയും രാജ്യത്തിന്റെ ശാസ്ത്രമുന്നേറ്റത്തിന് ഉജ്ജ്വല അടിത്തറ പാകിയ ‘മിസൈല്‍ മാന്‍’ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്നും കോടിക്കണക്കിന് ഭാരതീയരുടെ മനസ്സില്‍ ജീവിക്കുന്ന മഹത്തായ മാതൃകയാണ്. ശാസ്ത്രജ്ഞന്‍, അദ്ധ്യാപകന്‍, ഉന്നതനായ ഭരണാധികാരി എന്നീ നിലകളില്‍ മാത്രമല്ല, ഒരു പൗരന്‍ എന്ന നിലയില്‍ തന്റെ കടമ എന്താണെന്ന് ഓരോ വ്യക്തിയെയും ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു കലാമിന്റേത്. മാതൃകകളാണ് എക്കാലവും സമൂഹത്തെ വഴിനയിക്കുന്നത്. ശരിയായ മാതൃകകളില്ലെങ്കില്‍ അവിടെ തെറ്റായ മാതൃകകള്‍ സ്ഥാനം പിടിക്കും. രാഷ്‌ട്രബോധത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും ശാസ്ത്രസാങ്കേതിക മികവിന്റെയും സമന്വയമായിരുന്നു കലാമിന്റെ ജീവിതം. അതുകൊണ്ടുതന്നെ ഓരോ വ്യക്തിക്കും പഠിക്കാനുള്ളൊരു മഹാഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ജീവിതം.

ഇതേ ആശയം മറ്റൊരു തരത്തില്‍ 2002ല്‍ പ്രസിദ്ധീകരിച്ച Ignited Minds എന്ന പുസ്തകത്തിലും അദ്ദേഹം അവതരിപ്പിക്കുന്നു. വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും നിരന്തര പരിശ്രമത്തിലൂടെ അവ നേടിയെടുക്കാനുമാണ് യുവാക്കളോട് അഹ്വാനം ചെയ്യുന്നത്. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് വ്യക്തിവികാസത്തിന് നല്‍കുന്ന സംഭാവനയെ അദ്ദേഹം പ്രത്യേകമായി എടുത്തുപറയുന്നു. വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇന്നും പ്രസക്തമാണ്: ‘ഒരു നല്ല പുസ്തകം നൂറ് നല്ല സുഹൃത്തുക്കള്‍ക്ക് തുല്യമാണ്.’ ഈ ആശയം അദ്ദേഹം നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ട്. വായനയ്‌ക്കും അപ്പുറം പഠനം വ്യക്തിയെ എങ്ങനെ വളര്‍ത്തുന്നു എന്ന് വിശദീകരിച്ചുകൊണ്ട് Ignited Mindsല്‍ അദ്ദേഹം പറയുന്നു: ‘പഠനം സര്‍ഗാത്മകതയ്‌ക്ക് വഴിയൊരുക്കുന്നു; സര്‍ഗാത്മകത ചിന്തയിലേക്ക് നയിക്കുന്നു; ചിന്ത അറിവ് നല്‍കുന്നു; അറിവ് മനുഷ്യനെ മഹാനാക്കുന്നു.’ വ്യക്തിയുടെ മഹത്വം അറിവില്‍ നിന്നാണ് ഉദ്ഭവിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.