Select Location
All Locations
State
Region
City / District
ആപ്പിള്‍ എന്നാല്‍ സുമ്മാവാ! ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍, മറികടന്നത് എന്‍വിഡിയയെ

ആപ്പിള്‍ എന്നാല്‍ സുമ്മാവാ! ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍, മറികടന്നത് എന്‍വിഡിയയെ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന വിശേഷണം ഇനി ആപ്പിളിന്. അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക് കമ്പനിയായ എന്‍വിഡിയയെ മറികടന്നാണ് ആപ്പിളിന്റെ നേട്ടം. എന്‍വിഡിയയുടെ കുതിച്ചുചാട്ടത്തിനേക്കാള്‍ സ്ഥിരതയാര്‍ന്ന നേട്ടം ആപ്പിളിന്റെ ദീര്‍ഘകാല എഐ തന്ത്രത്തിലൂടെ ലഭിക്കുമെന്ന് നിക്ഷേപകര്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെ, ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന പദവി ആപ്പിള്‍ തിരിച്ചുപിടിക്കുകയായിരുന്നു.

വെള്ളിയാഴ്ച എന്‍വിഡിയയുടെ ഓഹരി മൂല്യത്തില്‍ 3.5 ശതമാനം ഇടിവുണ്ടായതിനെത്തുടര്‍ന്ന്, അവരുടെ 4.86 ട്രില്യണ്‍ ഡോളര്‍ എന്ന വിപണി മൂല്യത്തെ മറികടന്ന് ആപ്പിളിന്റെ മൂല്യം 4.88 ട്രില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിനുശേഷം ആദ്യമായാണ് ആപ്പിള്‍ ഈ നേട്ടം കൈവരിക്കുന്നത്. നിക്ഷേപകരുടെ മനോഭാവത്തിലുണ്ടായ വലിയൊരു മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ചാറ്റ്ജിപിടിക്കും മറ്റ് ജനറേറ്റീവ് എഐ സംവിധാനങ്ങള്‍ക്കും ആവശ്യമായ ചിപ്പുകള്‍ വിതരണം ചെയ്തുകൊണ്ട് എഐ രംഗത്തെ കുതിച്ചുചാട്ടത്തില്‍ എന്‍വിഡിയ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും, എഐയെ ദീര്‍ഘകാല ലാഭമാക്കി മാറ്റാന്‍ മികച്ച സാധ്യതയുള്ള കമ്പനികളെയാണ് നിക്ഷേപകര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. എഐ രംഗത്തെ മത്സരത്തില്‍ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എന്‍വിഡിയ തുടങ്ങിയ എതിരാളികളേക്കാള്‍ പിന്നിലാണെന്ന വിമര്‍ശനം ആപ്പിള്‍ നേരിട്ടിരുന്നു.


One India Malayalam 1 hour ago
Home Flash News