പുകയില്ല, മലിനീകരണമില്ല; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി, അറിയേണ്ടതെല്ലാം
ഹരിയാനയിലെ ജിന്ദിൽ ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; ഹരിത സാങ്കേതികവിദ്യയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം
ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ അധിഷ്ഠിത ട്രെയിൻ ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ലോകത്ത് വളരെ കുറച്ചു രാജ്യങ്ങൾ മാത്രം പരീക്ഷിച്ചിട്ടുള്ള ഹരിത സാങ്കേതികവിദ്യയിൽ ഇന്ത്യൻ റെയിൽവേ കൈവരിച്ച ചരിത്രപരമായ നാഴികക്കല്ലാണിത്.
89 കിലോമീറ്റർ നീളമുള്ള ജിന്ദ്-സോണിപത് റെയിൽവേ സെക്ഷനിൽ പരമാവധി 75 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഈ ട്രെയിന് കുറഞ്ഞത് 682 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ദിവസം രണ്ട് റൗണ്ട് സർവീസുകൾ നടത്തുന്ന ട്രെയിൻ ആകെ 356 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഇതിനായി ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.