Select Location
All Locations
State
Region
City / District
‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രിക്കെതിരെ ജിന്‍റോ ജോണ്‍

‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രിക്കെതിരെ ജിന്‍റോ ജോണ്‍

പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്നും ഭരണകൂടങ്ങളുടെ അധികാരധാർഷ്ട്യത്തെ തുറന്നുകാട്ടുന്ന സത്യം പറയാൻ കുട്ടികൾ വേണം എന്നും ജിന്റോ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കെഎസ്‌യുക്കാരെ തല്ലുന്നവരെ ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, നേതാക്കളുടെ മക്കൾ മാറിനിന്നപ്പോൾ പാർട്ടിക്ക് വേണ്ടി തെരുവിൽ ഇറങ്ങിയത് ഈ 'കാര്യമില്ലാത്ത' പിള്ളേരാണെന്നും ഓർമ്മിപ്പിച്ചു. അധികാരത്തിന്റെ ഉന്നതങ്ങളിൽ എത്തുമ്പോൾ സാധാരണ പ്രവർത്തകരെയും തങ്ങൾക്ക് വളരാൻ തുണനിന്നവരെയും ചവിട്ടുപടികൾ മാത്രമായി കാണുന്ന പ്രവണതയെ ജിന്റോ ജോൺ പോസ്റ്റില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. കേവലം സ്വാർത്ഥതാല്പര്യങ്ങൾക്കായി സ്‌പൈരൽ ഗോവണി കയറുന്നവർക്കും 'സെലക്ടീവ്' ഉത്തരങ്ങൾ മാത്രം നൽകുന്നവർക്കും അധികാരത്തിന്റെ സുഖശീതളതയിൽ ദീർഘകാലം പിടിച്ചുനിൽക്കാമെന്നും, എന്നാൽ ചരിത്രം അർഹിക്കുന്ന വിധത്തിൽ അവരെ അടയാളപ്പെടുത്തുമെന്നും ജിന്റോ പറഞ്ഞു.

രാജാക്കന്മാർ മാറിവന്നാലും രാജാധികാര രീതികൾക്ക് മാറ്റമില്ലാത്ത അവസ്ഥയാണെന്നും, തീരുമാനങ്ങൾ എടുക്കുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. അധികാരമൊഴിയുമ്പോൾ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഈ കാലത്ത്, രാജാധികാരത്തിന്റെ നഗ്നത വിളിച്ചുപറയാൻ കുട്ടികളെപ്പോലെ നിർഭയരായ ശബ്ദങ്ങൾ ഇനിയും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ജിന്റോ കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം: ‘ഒരു വർഷം മുമ്പ് വായിച്ച ഒരു കോളജ് മാഗസിനാണ്. 2001-02 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ഒരുക്കിയ നിലപാടുകളുടെ അക്ഷരക്കൂട്ട്. പെരുച്ചാഴികൾ എങ്ങനെയാണ് നമ്മുടെ ബോധ്യങ്ങളെ തുരന്നെടുക്കുന്നത് എന്ന് ഓർമിപ്പിക്കുന്നുണ്ട് ആ 418 പേജുകൾ. അക്കാദമിക, രാഷ്ട്രീയ രംഗങ്ങൾ മുതൽ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാൻ കഴിയും. അവർ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ സമർത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവൽക്കരണത്തിലൂടെ അനുദിനം മുന്നേറും. പ്രതിച്ഛായ നിർമ്മിതിയുടെ എളുപ്പത്തിനായി ഏറ്റവും ദുർബല വാദങ്ങളെയും അങ്ങേയറ്റം ദുർബലരായ എതിരാളികളെയും ആക്രമിച്ച് മിടുക്കരാകും. താല്പര്യ പൂർത്തീകരണത്തിനായി സ്‌പൈരൽ ഗോവണി കയറുന്നവർക്ക് സെലക്ടീവ് ഉത്തരങ്ങൾ മാത്രം വായ്ത്താരിയിട്ട് മിടുക്ക് തുടരാം. ഓർമ്മകൾ പോലും മോഷ്ടിക്കപ്പെടുന്ന മനുഷ്യർക്ക് പ്രതിരോധമുണ്ടാകില്ലല്ലോ.


Manorama News 2 hours ago
Home Flash News