Select Location
All Locations
State
Region
City / District
മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

പാരിസ് ഇന്ത്യയുടെ മൂന്ന് ചരക്ക് കപ്പലുകള്‍ ആക്രമിച്ച സംഭവം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയില്‍ തുറന്ന് ചോദിച്ച് മോദി. ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് സുപ്രധാനമാണെന്ന് മോദി തുറന്നടിച്ചു. 16 മാസത്തെ ഇടവേളയ്‌ക്ക് ശേഷം, ഏറെ അകല്‍ച്ചകള്‍ക്കും പരിഭവങ്ങള്‍ക്കും ശേഷം ഒരുങ്ങിക്കിട്ടിയ സമാഗമ വേദിയായിട്ടും പറയേണ്ടത് പറയാന്‍ മോദി മടികാട്ടിയില്ല. ഇതോടെ ഇക്കാര്യത്തില്‍ നമുക്ക് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നായിരുന്നു ട്രംപിന്റെ മുറപടി. ചരക്ക് കപ്പലുകള്‍ക്ക് ചരക്കുമായി നീങ്ങാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും മോദി ട്രംപിനോട് ആവശ്യപ്പെട്ടു.

 ഇന്ത്യയ്‌ക്ക് അമേരിക്കയുടെ കയ്യില്‍ നിന്നേറ്റ തിരിച്ചടി ട്രംപിന്റെ മുഖത്ത് നോക്കി വെട്ടിത്തുറന്നു പറഞ്ഞു എന്നത് മോദിയുടെ ചങ്കുറപ്പിന്റെ ഉദാഹരണമായി മാധ്യമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ ഒരു മൂന്നാം ലോക രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ പറയാന്‍ ഭയ്‌ക്കുന്ന കാര്യമാണ് മോദി കൂസലില്ലാതെ ട്രംപിനോട് പറഞ്ഞത്. ഒന്നിനും പിറകെ ഒന്നായി ഇന്ത്യയുടെ മൂന്ന് ചരക്ക് കപ്പലുകള്‍ക്ക് നേരെയാണ് യുഎസ് മിസൈല്‍ തൊടുത്തത്. ഇന്ത്യ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ആദ്യം ഇറാനാണ് മിസൈല്‍ അയച്ചതെന്ന് പറഞ്ഞ് അമേരിക്ക ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അമേരിക്ക ഹോര്‍മുസ് കടലിടുക്കില്‍ പ്രഖ്യാപിച്ച ഉപരോധം ലംഘിച്ച് പോകുന്ന എല്ലാക്കപ്പലുകളെയും ആക്രമിക്കുമെന്ന ന്യായം ഉയര്‍ത്തുകയായിരുന്നു അമേരിക്ക.

മാത്രമല്ല, ഇറാന്‍ സമാധാനക്കരാര്‍ ഉണ്ടാക്കിയതിന് ട്രംപിനെ അഭിനന്ദിക്കാനും മോദി മടിച്ചില്ല. ഫ്രാന്‍സില്‍ ജി7 സമ്മേളനത്തിനിടയിലായിരുന്നു ട്രംപും മോദിയുെ പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.


Janmabhumi 2 hours ago
Home Flash News