‘പഴയ പദ്ധതി റദ്ദാക്കി മുന്നോട്ട് പോകാനാവില്ല’; പിഎം ശ്രീയിൽ നിലപാട് മാറ്റി കെഎം ഷാജി
പിഎം ശ്രീയിൽ നിന്ന നിൽപ്പിൽ നിലപാട് മാറ്റി കെഎം ഷാജി. പഴയ പദ്ധതി റദ്ദാക്കി മുന്നോട്ട് പോകാനാവില്ല, വൈരാഗ്യ ബുദ്ധിയോടെ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും കെഎം ഷാജി പറഞ്ഞു. അധികാരത്തിലെത്തിയാൽ പദ്ധതിയിൽ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ അതേ വ്യക്തി തന്നെയാണ് ഇപ്പോൾ നിന്ന നിൽപ്പിൽ നിലപാട് മാറ്റിയിരിക്കുന്നത്.
പിഎം ശ്രീ പദ്ധതിയില്‍ മുൻ നിലപാടിൽ നിന്നും പിന്തിരിഞ്ഞു പൂർണ്ണമായില പിന്തിരിഞ്ഞിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞവരാണ് ഇപ്പോൾ കേന്ദ്ര പദ്ധതി നടപ്പിലാക്കാൻ മുൻകൈ എടുത്തിരിക്കുന്നത്. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ പഴി പൂർണമായും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവെച്ച് ഒഴിയാനാണ് ഇപ്പോൾ യുഡിഎഫും മുഖ്യമന്ത്രി വിഡി സതീശനും ശ്രമിക്കുന്നത് ഇതിന്റെ തുടർച്ചയാണ് കെഎം ഷാജി ഇപ്പോൾ നടത്തിയ പ്രസ്താവന .
പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ നഖശിഖാന്തം എതിർത്തവർ ഭരണത്തിലെത്തിയപ്പോൾ കഴിഞ്ഞ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ മറപിടിച്ച് പിഎം ശ്രീ നടപ്പിലാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. എല്ലാ പഴിയും മുൻ സർക്കാരിൽ തലയിൽ കെട്ടിവെച്ചും, എസ് എസ് കെ ഫണ്ടിന്റെ വസ്തുതകളും മറച്ചുവെച്ചുമാണ് വിഡി സതീശൻ സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ നീക്കം നടത്തുന്നത്. മോദിയുടെ ചിത്രം തൂക്കിയ ഒരു സ്കൂളും കേരളത്തിൽ ഉണ്ടാകില്ലെന്ന് നിശ്ചയിച്ച് ഉറപ്പിച്ചാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചത്.കേരളത്തിന് ന്യായമായി ലഭിക്കേണ്ട തുക തടഞ്ഞപ്പോൾ പോലും അതിനെതിരെ ഒരു വാക്കു പോലും പ്രതികരിക്കാതിരിക്കുകയും അന്നത്തെ പ്രതിപക്ഷമാണ് ഭരണത്തണലിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ രംഗത്തെത്തിയിരിക്കുന്നത്.