Select Location
All Locations
State
Region
City / District
MrBeast ചരിത്രം കുറിച്ച് മിസ്റ്റർ ബീസ്റ്റ്; 50 കോടി വരിക്കാരെ നേടുന്ന ലോകത്തിലെ ആദ്യ യുട്യൂബർ !

MrBeast ചരിത്രം കുറിച്ച് മിസ്റ്റർ ബീസ്റ്റ്; 50 കോടി വരിക്കാരെ നേടുന്ന ലോകത്തിലെ ആദ്യ യുട്യൂബർ !

യൂട്യൂബ് ചരിത്രത്തിൽ പുതിയ റെക്കോർഡുമായി കോൺടെന്റ് ക്രിയേറ്റർ മിസ്റ്റർ ബീസ്റ്റ്. യൂട്യൂബിൽ 50 കോടി (500 മില്യൺ) വരിക്കാരെ മറികടക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറി. ജിമ്മി ഡൊണാൾഡ്സൺ എന്നാണ് മിസ്റ്റർ ബീസ്റ്റിന്റെ യഥാർത്ഥ നാമം. ജൂൺ 12-നാണ് ഡിജിറ്റൽ മീഡിയ ലോകത്തെ അമ്പരപ്പിച്ച ഈ അപൂർവ്വ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ചരിത്ര നേട്ടത്തിൽ യൂട്യൂബ് സിഇഒ നീൽ മോഹൻ നേരിട്ടെത്തി മിസ്റ്റർ ബീസ്റ്റിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത 500 മില്യൺ പ്ലേ ബട്ടൺ സമ്മാനിച്ചു. യൂട്യൂബിന്റെ ഡയമണ്ട് പ്ലേ ബട്ടണിന്റെ മാതൃകയിൽ വെള്ളി നിറത്തിലുള്ള ഡയമണ്ട് ടെക്സ്ചറോട് കൂടിയതാണ് ഈ പ്ലേ ബട്ടൺ. ഇതിൽ മിസ്റ്റർ ബീസ്റ്റിന്റെ 'ബീസ്റ്റ് പാന്തർ' ലോഗോയും നീല ക്രിസ്റ്റലുകളും ചുവപ്പ് നിറത്തിലുള്ള ബ്രാൻഡിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. മിസ്റ്റർ ബീസ്റ്റിന്റെ ഏറ്റവും പുതിയ വീഡിയോയായ '50 യൂട്യൂബ് ലെജൻഡ്സ് ഫൈറ്റ് ഫോർ 1,000,൦൦൦' ( എന്ന വീഡിയോയുടെ അവസാനത്തിലാണ് ഈ പുരസ്കാരം ഔദ്യോഗികമായി പുറത്തുവിട്ടത്. തന്റെ പഴയകാല വ്ലോഗിംഗ് ദിനങ്ങൾ ഓർത്തെടുത്ത ജിമ്മി താൻ കുട്ടിക്കാലത്ത് താമസിച്ചിരുന്ന കിടപ്പുമുറിയുടെ മാതൃകയിലൊരുക്കിയ സെറ്റിലിരുന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പൂജ്യത്തിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രേക്ഷകസമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതിനെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ സംസാരിച്ചു.

ജിമ്മി ഡൊണാൾഡ്സന്റെ സർഗ്ഗാത്മകതയെയും നവീകരണ ചിന്തകളെയും യൂട്യൂബ് സിഇഒ നീൽ മോഹൻ അഭിനന്ദിച്ചു. സ്വതന്ത്രമായി ചിന്തിക്കാനും ആശയങ്ങൾ നടപ്പിലാക്കാനും ഉള്ളടക്ക നിർമ്മാതാക്കൾക്ക് സ്വാതന്ത്ര്യം നൽകുമ്പോൾ അവർക്ക് എന്ത് മാത്രം നേടാനാകുമെന്നതിന്റെ തെളിവാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പ്രചോദനമായ മറ്റ് സഹപ്രവർത്തകർക്കും ലോകമെമ്പാടുമുള്ള തന്റെ ആരാധകർക്കും മിസ്റ്റർ ബീസ്റ്റ് നന്ദി അറിയിച്ചു. ഈ വലിയ വിജയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും വൻകിട പ്രൊജക്റ്റുകളും നടപ്പിലാക്കാൻ തനിക്ക് കരുത്ത് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.


News18Kerala 1 hour ago
Home Flash News