Select Location
All Locations
State
Region
City / District
ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാൻ

ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാൻ

ബി ജെ പി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.2026 ജൂൺ 10 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബോർഡ് അംഗമായിരുന്നു.

കേന്ദ്ര ഗവൺമെൻ്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ്.


News18Kerala 1 hour ago
Home Flash News