നീറ്റ് പുനപരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ല; പരാതി പ്രവാഹം; ആശങ്ക വേണ്ടെന്ന് എന്‍ടിഎ
നീറ്റ് പുനപരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോളും പരാതി പ്രവാഹം. ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ലെന്ന പരാതി ഉടന്‍ പരിഹരിക്കുമെന്നും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് എന്‍ടിഎയുടെ മറുപടി. അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളില്‍ 7 പേര്‍ അറസ്റ്റിലായി.
ഈ മാസം 21 നടക്കാനിരിക്കുന്ന നീറ്റ് പുനപരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഇന്നലെ വൈകീട്ടാണ് 2 വൈബ്സൈറ്റുകള്‍ വഴി ലഭ്യമായി തുടങ്ങിയത്. ഈ രണ്ട് സൈറ്റുകള്‍ക്കും സാങ്കേതിക തകരാറുണ്ടെന്നും ഹാള്‍ ടിക്കറ്റ് ലഭിക്കുന്നില്ല എന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും നിരവധി പരാതികള്‍ ലഭിച്ചതോടെ പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും പരിഹരിക്കുമെന്നും എന്‍ടിഎ പ്രതികരിച്ചു. 4 ലക്ഷത്തോളം വിദ്യാർഥികൾ മണിക്കൂറുകള്‍ക്കകം ഹാള‍്‍ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു. ടു-ഫാക്ടർ ഓതന്റിക്കേഷൻ ലോഗിൻ ചെയ്ത ശേഷം റീഫണ്ടുകൾക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻടിഎ അറിയിച്ചു.
ഇതിനിടെ പുനപരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകൾ വിറ്റ നാല് മുസാഫര്‍പൂര്‍ സ്വദേശികളെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഈ മാസം ആദ്യം അറസ്റ്റിലായ മനീഷ് ഝാ എന്നയാളില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മെയ്മാസത്തില്‍ നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ 3 പേരെ അഹമ്മദാബാദ് സൈബർ ക്രൈം വിഭാഗം രാജസ്ഥാനില്‍ നിന്നും ബീഹാറില്‍ നിന്നുമായാണ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികൾ ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്തത് ടെലിഗ്രാമിൽ ചാനലുകൾ ആരംഭിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.