Select Location
All Locations
State
Region
City / District
പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരൻ; ഭാരതിരാജയെ അനുസ്മരിച്ച് പിണറായി വിജയൻ

പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരൻ; ഭാരതിരാജയെ അനുസ്മരിച്ച് പിണറായി വിജയൻ

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും പച്ചയായ മനുഷ്യജീവിത പരിസരങ്ങളിലേക്ക് സിനിമയെ പറിച്ചു നടാൻ മുൻപന്തിയിൽ നിന്ന സംവിധായകനാണ് ഭാരതിരാജയെന്ന് അദ്ദേഹം പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹമെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളവുമായും മലയാള ചലച്ചിത്ര ലോകവുമായും എക്കാലത്തും അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ഭാരതിരാജ. സമീപകാലത്ത് ഒരു നടനെന്ന നിലയിലും മലയാളി പ്രേക്ഷകർക്കരികിലേക്ക് അദ്ദേഹമെത്തി. ഭാരതിരാജയുടെ വിയോ​ഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറിച്ചു.

84-ാം വയസിലാണ് പി ഭാരതിരാജയുടെ വിയോ​ഗം. തമിഴ് ചലച്ചിത്രലോകത്ത് മഹത്തായ ഒട്ടേറെ സംഭാവനകൾ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. 1977ൽ പുറത്തിങ്ങിയ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ഭാരതിരാജയെ 2004 ൽ രാജ്യം പത്മശ്രീ പരസ്കാരം നൽകി ആദരിച്ചു.


Kairali News 1 hour ago
Home Flash News