നീറ്റ് പരീക്ഷാക്രമക്കേട്: കാസർഗോഡ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ
നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് കാസർഗോഡ് സ്വദേശിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ. കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. കാസർഗോഡ് പൂച്ചക്കാട്ടെ ഐജ ആർ മഹേഷാണ് ജീവനൊടുക്കിയത്. ജൂൺ 2ന് കോട്ടയത്തെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് നിരവധി വിദ്യാർഥികളാണ് രാജ്യത്തിന് വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തത്. കേന്ദ്ര സർക്കാരിനും മന്ത്രിക്കും എൻടിഎയ്ക്കും എതിരെ എസ്എഫ്ഐ പ്രതിഷേധവുമായി തെരുവുകളിലുണ്ട്.
അതേസമയം കാസർഗോട്ടെ പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ബാരിക്കേഡ് മറിക്കിടന്ന് എസ്എഫ്ഐ പ്രവർത്തകർ സമരവുമായി മുന്നോട്ട് നീങ്ങി.