Select Location
All Locations
State
Region
City / District
‘പ്രതിപക്ഷത്തിരുന്നപ്പോഴും യുഡിഎഫ് – ബിജെപി കൊടുക്കൽ വാങ്ങൽ നടന്നു’

‘പ്രതിപക്ഷത്തിരുന്നപ്പോഴും യുഡിഎഫ് – ബിജെപി കൊടുക്കൽ വാങ്ങൽ നടന്നു’; ശക്തമായ പ്രക്ഷോഭത്തിന് എസ്എഫ്ഐ നേതൃത്വം നൽകുമെന്ന് പി എസ് സഞ്ജീവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. നാളെ എറണാകുളത്ത് വിദ്യാർത്ഥി സംഗമം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേദ്ര പ്രധാൻ രാജിവയ്ക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. രാജ്യത്ത് ഏഴ് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കാസർഗോഡ് ഐജ മഹേഷിൻ്റെ മരണം മുഖ്യധാര മാധ്യമങ്ങൾ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നും സഞ്ജീവ് പറഞ്ഞു. എം ജി സർവകലാശാല വി സി നിയമനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും 26 ന് സെനറ്റ് മാറ്റിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.സെർച്ച് കമ്മിറ്റിയിലേക്ക് ആളെ കൊടുക്കാനായില്ലെന്നും പ്രോ വി സി യായ മന്ത്രിക്ക് 3 പേരുടെ പേർ നൽകാമായിരുന്നുവെന്നും എന്നാൽ അത് നൽകാൻ മന്ത്രി തയ്യാറായില്ലെന്നും സഞ്ജീവ് പറഞ്ഞു.

പ്രതിപക്ഷത്ത് ഇരുന്നപ്പോഴും യുഡിഎഫ് – ബിജെപി കൊടുക്കൽ വാങ്ങൽ നടന്നെന്നും ഇതിൻ്റെ ഉദാഹരണമാണ് കാലിക്കറ്റ് വി സിയെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു. ബി അശോകിനെതിരെ ആദ്യം നടപടി എടുത്തത് ഉമ്മൻചാണ്ടിയണ്. റോജി എം ജോണിനെ നോക്കുകുത്തിയാക്കി ഗവർണർ – ബി അശോക് ഭരണമാണ് സർവകലാശാലയിൽ നടക്കുന്നു. സർവകലാശകളെ ഇല്ലാതാക്കാനാണ് ചാൻസലർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് എസ്എഫ്ഐ നേതൃത്വം നൽകുമെന്നും സഞ്ജീവ് വ്യക്തമാക്കി.


Kairali News 1 hour ago
Home Flash News