കഴിഞ്ഞ സർക്കാർ ഇന്ധനനികുതി കുറച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; വിഡി സതീശന്റെ കള്ളം പൊളിച്ച് നിയമസഭാ രേഖകൾ
നുണകളുടെ ഘോഷയാത്രയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ പറയുന്ന കള്ളങ്ങൾക്കെല്ലാം നീർകുമിളകളുടെ ആയുസ് മാത്രമെന്നത് ആണ് മറ്റൊരു വസ്തുത. കഴിഞ്ഞ സർക്കാർ ഇന്ധനനികുതി കുറച്ചിട്ടില്ല മുഖ്യമന്ത്രിയുടെ വാദവും പൊളിയുകയാണ്.
കസേര മാറുമ്പോൾ നിലപാട് മാറുന്ന വി ഡി സതീശനുള്ള തിരിച്ചടിയാണ് പുറത്തു വരുന്ന രേഖകൾ. പതിനൊന്നാം കേരള നിയമസഭയിൽ തിരുവഞ്ചൂരിന്റെ ചോദ്യത്തിന് ധനകാര്യ കയറു വകുപ്പ് മന്ത്രി തോമസ് ഐസക് നൽകിയ മറുപടി സംബന്ധിച്ച രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഈ സർക്കാരിന് നാളിതുവരെ പെട്രോൾ, ഡീസൽ വർദ്ധനവിലൂടെ അധിക വിൽപ്പന നികുതി ഇനത്തിൽ ലഭിച്ച രുമാനം വ്യക്തമാക്കുമോ എന്ന ചോദ്യത്തിന് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോൾ, ഡീസൽ വില വർദ്ധനവിലൂടെ പെട്രോളിൽ നിന്ന് 349.83 കോടി രൂപയുടെയും ഡീസലിൽ നിന്ന് 481.84 കോടി രൂപയുടെയും അധിക വരുമാനം 30.11.2018 വരെ ലഭിച്ചതായി മറുപടി നൽകുന്നുണ്ട്.
അധിക വരുമാന നികുതിയുടെ ഒരു ഭാഗം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അധിക വരുമാന നികുതിയുടെ ഒരു ഭാഗം ഉപേക്ഷിച്ച് സാധാരണക്കാരെ സഹായിക്കുന്നതിന് 0106.2018 മുതൽ വിലയിൽ ഒരു രൂപായെങ്കിലും കുറയുന്ന രീതിയിൽ സംസ്ഥാന സർക്കാർ നികുതിനിരക്ക് കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും വിശദീകരിക്കുന്നു.