55 ലക്ഷം രൂപയും പുത്തൻ എസ്‌യുവിയും! ഐപിഎൽ ഫൈനലിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് സമ്മാനപ്പെരുമഴ
തന്റെ ആദ്യ സമ്പൂർണ്ണ ഐപിഎൽ സീസണിൽ തന്നെ പ്രായത്തെിനും പ്രതീക്ഷകൾക്കും അപ്പുറം നിൽക്കുന്ന തകർപ്പൻ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. വെറും 15 വയസ്സ് മാത്രമുള്ള ഈ കൗമാരതാരത്തെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന ആവശ്യങ്ങൾ ഇപ്പോൾ ശക്തമാവുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പൻമാർക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ താരം, ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട് പലപ്പോഴും അവരെക്കാൾ തിളങ്ങി. ട്വന്റി-20 ക്രിക്കറ്റ് കളിക്കേണ്ടത് എങ്ങനെയെന്ന് ഈ കൗമാരക്കാരൻ തിരുത്തിക്കുറിക്കാൻ തുടങ്ങിയെന്നാണ് വിലയിരുത്തലുകൾ.
237.31 എന്ന പ്രഹരശേഷിയിൽ (Strike Rate) 63 ഫോറുകളും റെക്കോർഡ് കുറിച്ച 72 സിക്സറുകളും അടക്കം അടിച്ചുകൂട്ടിയ 776 റൺസ് ഏത് മുതിർന്ന താരത്തെ സംബന്ധിച്ചും അവിശ്വസനീയമായ നേട്ടമാണ്. കൗമാരപ്രായം പോലും പിന്നിടാത്ത ഒരു താരം ഇത് സ്വന്തമാക്കി എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഡോൺ ബ്രാഡ്‌മാൻ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുമായാണ് സൂര്യവംശിയെ ഇപ്പോൾ പലരും താരതമ്യം ചെയ്യുന്നത്.
അടുത്ത പുരസ്കാരം ആരെ തേടിയെത്തുമെന്നതിൽ ആർക്കും വലിയ സംശയമില്ലായിരുന്നു. ജസ്പ്രീത് ബുംറ, പാറ്റ് കമ്മിൻസ്, കഗീസോ റബാദ തുടങ്ങിയ ലോകോത്തര ബൗളർമാരെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട സൂര്യവംശിയെ ഈ സീസണിലെ മികച്ച വളർന്നുവരുന്ന താരമായി (Emerging Player of the Season) തിരഞ്ഞെടുത്തു. 10 ലക്ഷം രൂപയാണ് ഈ പുരസ്കാര തുക.
അവസാന അവാർഡിനും മറ്റ് വിശദീകരണങ്ങളുടെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. 2012-ൽ ഇതിഹാസ താരം ക്രിസ് ഗെയ്ൽ സ്ഥാപിച്ച ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (59 സിക്സറുകൾ) എന്ന 16 വർഷം പഴക്കമുള്ള റെക്കോർഡാണ് സൂര്യവംശി തകർത്തത്. 72 സിക്സറുകളുമായി സീസൺ അവസാനിപ്പിച്ച ഈ ബിഹാർ സ്വദേശി 'സൂപ്പർ സിക്സസ് ഓഫ് ദി സീസൺ' പുരസ്കാരവും അതിലൂടെ 10 ലക്ഷം രൂപയും കൂടി സ്വന്തം അക്കൗണ്ടിലാക്കി.