'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി വിഡി സതീശൻ
തന്നെക്കുറിച്ചോർത്ത് ജനങ്ങൾക്കാർക്കും അപമാന ഭാരത്താൽ തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.പതിനായിരങ്ങളുടെ പ്രാർത്ഥനയുടെയും സ്വപ്നങ്ങളുടെയും ഫലമായാണ് താൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതെന്നും വിഡി സതീശൻ പറഞ്ഞു. സ്വന്തം മണ്ഡലമായ പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും ജാതിയും മറന്ന് തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്ത ജനങ്ങളോട് നന്ദി പറയുന്നുവെന്നും തനിക്കുവേണ്ടി വോട്ട് ചെയ്യാത്തവരും താൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിൻ വേണ്ടി പ്രാർത്ഥിച്ചു എന്നും അദ്ദേഹം പറഞ്ഞു. News18 News18 ' എന്നെക്കുറിച്ച് ഓർത്ത് നിങ്ങൾ അപമാന ഭാരത്താൽ തലകുനിക്കേണ്ടി വരില്ലെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.ഒരു പറവൂരുകാരനും അപമാന ഭാരത്താൽ തലകുനിച്ചു നിൽക്കേണ്ട ഒന്നും നിങ്ങളുടെ ജനപ്രതിനിധി ചെയ്യില്ല.നിങ്ങളുടെ ജനപ്രതിനിധി അധികാരത്തിന്റെയും പത്രാസിന്റെയും പുറകെ പോകില്ല"- മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും എപ്പോഴും ചേർത്തുനിർത്തുന്ന ഒരു സർക്കാരായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുക. കേരളത്തെ വലിയൊരു തുറമുഖ നഗരിയാക്കി മാറ്റുമെന്നും, ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്കായി ഒരു പ്രത്യേക മന്ത്രാലയമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി-മത ചിന്തകൾക്കതീതമായി എല്ലാവരും സാഹോദര്യത്തോടെ കഴിയുന്ന ഒരു കേരളമാണ് തന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടൻ മോഹൻലാൽ, സലീം കുമാർ, ശ്രീകുമാരൻ തമ്പി എന്നിവ ചടങ്ങിൽ പങ്കെടുത്തു.