Select Location
All Locations
State
Region
City / District
ജനങ്ങളുടെ വികാരത്തിന് കൃത്യമായ പരിഗണന നല്‍കണം- വി.എം. സുധീരന്‍

ജനങ്ങളുടെ വികാരത്തിന് കൃത്യമായ പരിഗണന നല്‍കണം- വി.എം. സുധീരന്‍

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ജനങ്ങളുടെ വികാരത്തിന് കൃത്യമായ പരിഗണന നല്‍കണമെന്ന് സുധീരന്‍ പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് സുധീരന്‍ പറഞ്ഞു. ആര്‍.എസ്.പിയുടെ പ്രതികരണം സ്വാഭാവികമാണ്. പ്രഖ്യാപനം വൈകുന്നത് ആളുകള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കും.
അഭിപ്രായങ്ങള്‍ ശേഖരിച്ചത് ജനാധിപത്യത്തിന്റെ ഭാഗമായാണ്. നല്ല തീരുമാനം വേഗം വരട്ടെയെന്നും സുധീരന്‍ പറഞ്ഞു.

പ്രഖ്യാപനം നേരത്തെ വരുന്നതാണ് നല്ലത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകുന്നത് ശരിയല്ല. മുഖ്യമന്ത്രി പ്രഖ്യാപനം എന്തുകൊണ്ടാണ് വൈകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഹൈക്കമാന്‍ഡിനു എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു തനിക്കറിയില്ലെന്നായിരുന്നു സുധീരന്റെ മറുപടി

ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധിയുമായി വി.എം. സുധീരന്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച ഇതുവരെ നടന്നിട്ടില്ല. ഇതേത്തുടര്‍ന്നാണ് അന്തിമതീരുമാനം വൈകുന്നതെന്നാണ് വിവരം.


Kairali News 1 hour ago
Home Flash News