Select Location
All Locations
State
Region
City / District
ലുലു മാളിലേക്ക് വിട്ടോ: വൻ വിലക്കുറവിൽ ചോക്ലേറ്റുകൾ..രുചിച്ച് നോക്കി വാങ്ങാനും അവസരം

ലുലു മാളിലേക്ക് വിട്ടോ: വൻ വിലക്കുറവിൽ ചോക്ലേറ്റുകൾ..രുചിച്ച് നോക്കി വാങ്ങാനും അവസരം

കൊച്ചി: ലുലു ഒരുക്കിയ ബി​ഗ് ചോക്കോ ഡേയിസിന് മികച്ച സ്വീകരണം. ചോക്ലേറ്റ് ഫെസ്റ്റ് തുടങ്ങിയ ദിവസ മുതൽ ഫെസ്റ്റ് ആസ്വദിക്കാൻ കസ്റ്റമേഴ്സിന്റെ മികച്ച പങ്കാളിത്തമാണ് ലുലു ഹൈപ്പർമാർക്കറ്റിൽ അനുഭവപ്പെടുന്നത്. ഹൈപ്പർമാർക്കറ്റിലും മാൾ ഏട്രിയത്തിലുമായി ഒരുക്കിയ പവലിയനിൽ നിന്ന് ആവശ്യാനുസരണം ചോക്ലേറ്റ് വാങ്ങുവാനും രുചിക്കുവാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വിവിധ ബ്രാൻഡഡ് ചോക്ലേറ്റുകൾക്ക് മികച്ച വിലക്കുറവ് ഒരുക്കിയാണ് മേള മുന്നോട്ട് പോകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ചോക്ലേറ്റുകള്‍, വാഫിള്‍സ്, ഡോനട്ട്സ്, കേക്കുകള്‍ എന്നിവയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബി​ഗ് ചോക്കോ ഡേയിസ് തുടരുന്നത്. ബി​ഗ് ചോക്കോ ഡേയിസിന്റെ പവലിയന്റെ ഉദ്ഘാടനം കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ നിർവഹിച്ചു. മാർസ്, കീ അക്കൗണ്ട്സ് മാനേജർ ജിജോ, മോണ്ടെലെസ്, കാഡ്ബറി എന്നിവയുടെ കീ അക്കൗണ്ട്സ് മാനേജർ ഉമാശങ്കർ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ബയ്യിങ്ങ് മാനേജർ സന്തോഷ് കൊട്ടാരത്ത്, അസിസ്റ്റന്റ് ബയ്യിങ്ങ് മാനേജർ ശ്യാം കുമാർ, കാറ്റ​ഗറി ബയ്യർ സനജ് എന്നിവർ പങ്കെടുത്തു.

സ്‌നിക്കേഴ്‌സ് ,ഗാലക്‌സി, നെസ്റ്റ്‌ലേ, ഫെരേറോ റോച്ചര്‍, ഡാര്‍ക്ക് ഫാന്റസി, ക്യാഡ്ബറി എന്നിവരുമായി സഹകരിച്ചാണ് ബിഗ് ചോക്കോ ഡേ നടത്തുന്നത്.ലിന്റ്‌ , ഡൊബ്ര, ഹെർഷെയ്സ്, സ്പ്രഡി, യുണിബിക്,പ്യുവർ ഹാര്‍ട്ട്, ഒറിയോ, കോപികോ, നൂട്ടെല്ല, മില്‍ക്ക് മിസ്റ്റ് തുടങ്ങി 30 ലധികം ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. പ്രീമിയം ഇമ്പോര്‍ട്ടഡ് ഡാര്‍ക്ക്, മില്‍ക്ക് വൈറ്റ് തുടങ്ങിയ ചോക്ലേറ്റുകളുടെ വൈവിധ്യമാര്‍ന്ന രുചികള്‍ ആണ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ചോക്ക്ളേറ്റ് തീമിലൊരുക്കിയ വിവിധ ​ഗെയിമുകളും അരങ്ങേറും ബി​ഗ് ചോക്കോ ഡെയിസ് മെയ് 17ന് സമാപിക്കും. തിവരുവോളം ചോക്ലേറ്റ് നുണയാം ; ലുലുവിൽ ബിഗ് ചോക്കോ ഡേയ്സ് ആരംഭിച്ചു കോഴിക്കോട്: ചോക്ലേറ്റ് പ്രേമികള്‍ക്കായി ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ചോക്ലേറ്റുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിഗ് ചോക്കോ ഡേയ്‌സ് ആരംഭിച്ചു . ലുലുമാളിൽ നടന്ന ചടങ്ങിൽ നടി ആൽഫി പഞ്ഞിക്കാരൻ ബി​ഗ് ചോക്കോ ഡേയ്‌സിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്‌നിക്കേഴ്‌സ് ,ഗാലക്‌സി, ക്യാഡ്ബറി, ഫെരേറോ റോച്ചര്‍, നെസ്റ്റ്‌ലേ, ഡാര്‍ക്ക് ഫാന്റസി, എന്നിവരുമായി സഹകരിച്ചാണ് ബിഗ് ചോക്കോ ഡേ നടത്തുന്നത്. മാർസ്, മാൾക്കിസ്റ്റ്, ഡൊബ്ര, ഹെർഷെയ്സ്, സ്പ്രഡി, യുണിബിക്, പ്യുവർ ഹാര്‍ട്ട്, ഓറിയോ, കിറ്റ്കാറ്റ് കോപികോ, നൂട്ടെല്ല, മില്‍ക്ക് മിസ്റ്റ്, മഞ്ച് തുടങ്ങി 30 ലധികം ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്നുണ്ട്. പ്രീമിയം ഇമ്പോര്‍ട്ടഡ് ഡാര്‍ക്ക്, മില്‍ക്ക് വൈറ്റ് തുടങ്ങിയ ചോക്ലേറ്റുകളുടെ വൈവിധ്യമാര്‍ന്ന രുചികള്‍ ആണ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ചോക്ലേറ്റ് തീമിലുള്ള ഗെയിമുകളും ലുലു ചോക്ലേറ്റ് ഫെസ്റ്റിൽ നടക്കുന്നുണ്ട്. ബിഗ് ചോക്കോ ഡേയ്‌സ് മെയ് 17ന് സമാപിക്കും. ചടങ്ങിൽ ലുലു കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സൈദു, മാർസ് സീനിയർ സെയിൽസ് ഓഫീസർ നിധു, ബയിങ് മാനേജർ പ്രദീപ്‌, മാൾ മാനേജർ അരുൺ ദാസ്, എന്നിവരും പങ്കു ചേർന്നു.


One India Malayalam 49 minutes ago
Home Flash News